Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

നിത്യയ്ക്ക് താല്‍പര്യമാണെങ്കില്‍ മാത്രം പ്രാണ ചെയ്യാനായിരുന്നു തീരുമാനം, കാരണം അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ വേഷം ചെയ്യാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി വി കെ പ്രകാശ്

, 1:13 pm

പ്രാണ സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വന്നത് നിത്യ മേനോനാണെന്ന് സംവിധായകന്‍ വി കെ പ്രകാശ്. നാല് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഏത് വേഷവും വഴങ്ങുന്ന ഒരു നടി എന്ന നിലയിലാണ് അവരെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യവും ചര്‍ച്ചാവിഷയമാകുന്ന ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിനെതിരെ ശബ്ദിക്കുന്ന സിനിമയായിരിക്കും പ്രാണ. എന്നാല്‍ ഈ സിനിമയില്‍ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുക. ഇതില്‍ നിറഞ്ഞിരിക്കുന്ന ഭയപ്പെടുത്തുന്നതും ത്രില്ലടിപ്പിക്കുന്നതുമായ മുഹൂര്‍ത്തങ്ങളാണ്. കഥയിലെ ഹീറോ ആരെന്ന് ചോദിച്ചാല്‍ ഭയവും ത്രില്ലിംഗ് മൂഡുമാണെന്ന് ഞാന്‍ പറയും. അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ ബഹുഭാഷാ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യ,ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഇന്ത്യന്‍ സിനിമാ ഛായാഗ്രഹണത്തിന്റെ ഗുരു എന്നറിയപ്പെടുന്ന പി.സി.ശ്രീറാമാണ്. ഒരിടവേളക്ക് ശേഷം പി.സി.ശ്രീറാം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പ്രാണ’. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധനായ ലൂയി ബാങ്ക്സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമന്‍. ഇന്ത്യയില്‍ ആദ്യമായി സിന്‍ക് സൗണ്ട് സറൌണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ സുരേഷ് രാജ്, തേജി മണമേല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, എഡിറ്റര്‍ സുനില്‍ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്റ്റേഷനില്‍ നടക്കുന്ന ഒരു ത്രില്ലറാണ് ചിത്രം.

Advertisement