നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്..? അടുക്കളയിലെത്തി മമ്മൂട്ടിയും സുല്‍ഫത്തും; കുറിപ്പുമായി ശ്രീരാമന്‍

നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. നിര്‍മ്മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുവായൂരിലേക്ക് പോകവെയാണ് താരം തന്റെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്. മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് രസകരമായ ഒരു കുറിപ്പും ഒരു ചിത്രവും ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള മമ്മൂട്ടിയും ശ്രീരാമനും ജീവിതത്തിലും സുഹൃത്തുക്കളാണ്.

ശ്രീരാമന്റെ കുറിപ്പ്:

ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി. വന്നതും അട്ക്കളയില്‍ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.

‘നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്?’

‘ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം ‘

പിന്നെ… ?

‘പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ’

‘പിന്നെന്തിനാണ് ഇത്രയും പഴക്കുലകള്‍? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങള്‍ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടില്‍?’

‘മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാന്‍ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.’

‘ആരാ ഈ പഴുന്നാന്‍ മാത്തു?’ ചോദ്യം എന്നോടായിരുന്നു.

‘പഴുന്നാന്‍ മാത്തൂന്റെ അപ്പന്‍ പഴുന്നാന്‍ ഇയ്യാവു ആണ് BC 60ല്‍ കുന്നങ്കൊളത്ത് ബനാനാ റിപ്പബ്ലിക്ക് സ്ഥാപിച്ചത്.’

‘അപ്പോപ്പിന്നെ ഡെയ്‌ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ’

അങ്ങനെ മല പോലെ വന്ന പ്രശ്‌നം പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.

Latest Stories

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം

'ഒരു യുഗത്തിന്റെ അവസാനം'; എംടിക്ക് വിടചൊല്ലാൻ കേരളം, അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

BGT 2024-25: 'ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളു...'; ബുംറയെ വെല്ലുവിളിച്ച് കോന്‍സ്റ്റാസ്, പത്തിക്കടിച്ച് ജഡേജ

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

BGT 2024-25: 'സൂര്യകിരീടം വീണുടഞ്ഞു...', കോന്‍സ്റ്റാസ് കടുത്ത കോഹ്‌ലി ആരാധകന്‍!

അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി