താന്‍ സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന സിനിമയിലെ ബാലേട്ടാ എന്ന പാട്ട് ബോണി എമ്മിന്റെ പാട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംവിധായകന്‍ വി എം വിനു. അങ്ങനെ കട്ടും മോഷ്ടിച്ചുമെന്നും പാട്ടുണ്ടാക്കുന്ന ആളല്ല. ബാലേട്ടാ ബാലേട്ടാ പാട്ടിന്റെ ട്യൂണ്‍ അങ്ങനെ വേണമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. ഒരു ഓളം, ഭയങ്കര രസകരമായ ഇളക്കം അത് തിയറ്ററില്‍ ഉണ്ടാക്കും,” വി.എം. വിനു കൂട്ടിച്ചേര്‍ത്തു.
”ആരൊക്കെയോ അത് കോപ്പിയാണെന്ന് പറഞ്ഞു. എന്ത് കോപ്പി. എത്രയോ കോപ്പി മലയാളത്തില്‍ വരുന്നുണ്ട്. മലയാളത്തില്‍ തന്നെ തിരിച്ചും മറിച്ചും ഇടുന്ന പാട്ടുകള്‍ എത്രയോ ഉണ്ട്. ഈ ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം തന്റേതായിരുന്നു എന്നാണ് വിനു വീഡിയോയില്‍ പറയുന്നത്.
”ജയചന്ദ്രന്‍ അന്ന് നാല് പാട്ടുകള്‍ കംപോസ് ചെയ്തു. ബാലേട്ടാ ബാലേട്ടാ എന്ന ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ ആ രീതി വെച്ച്, ചെയ്യാമെന്ന് ഞാന്‍ തന്നെ സജഷന്‍ വെച്ചതാണ്, ‘ വിനു പറഞ്ഞു.