മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു, സെറ്റ് മുഴുവന്‍ കൂട്ടനിലവിളിയായി..; 'ടര്‍ബോ' ക്ലൈമാക്‌സില്‍ നടന്ന അപകടം, വെളിപ്പെടുത്തി സംവിധായകന്‍

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമായ ‘ടര്‍ബോ’ 60 കോടിക്ക് അടുത്ത് കളക്ഷന്‍ നേടി തിയേറ്ററില്‍ കുതിക്കുകയാണ്. രാജ് ബി ഷെട്ടി വില്ലന്‍ ആയി എത്തിയ ചിത്രം തമിഴ്‌നാട്ടില്‍ അടക്കം ശ്രദ്ധ നേടുകയാണ്. ഇതിനിടെ സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ആക്ഷന്‍ സീനിനിടെ മമ്മൂട്ടി വീണതിനെ കുറിച്ചാണ് വൈശാഖ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

20 ദിവസത്തോളം എടുത്താണ് ടര്‍ബോയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. മമ്മൂക്ക ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്. അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്ന സീന്‍. ചവിട്ട് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും.

അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും ഇത്തരത്തിലാണ് സീന്‍. എന്നാല്‍ റോപ്പ് വലിക്കുമ്പോള്‍ ഒരാളുടെ സിങ്ക് മാറിപ്പോയി. മമ്മൂക്ക എഴുന്നേറ്റ് വരും മുമ്പ് തന്നെ തെറിക്കേണ്ടയാള്‍ ഡയറക്ഷന്‍ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതില്‍ മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു. അവിടെയുണ്ടായ ഒരു മേശയില്‍ ഇടിച്ച് മമ്മൂക്ക താഴേക്ക് വീണു.

മുഴുവന്‍ സെറ്റും കൂട്ടനിലവിളി. ഞാന്‍ ഓടിച്ചെന്ന് മമ്മൂക്കയെ കസേരയില്‍ ഇരുത്തി. ആ സമയത്ത് സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നിയെന്ന് വൈശാഖ് പറയുന്നു. ഫൈറ്റ് മാസ്റ്റര്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാല്‍ മമ്മൂക്ക ഇതിനെ സാധാരണമായാണ് എടുത്തത്.

എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്ന് മമ്മൂക്ക പറഞ്ഞു എന്നാണ് വൈശാഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ടര്‍ബോ. തന്റെ 73-ാമത്തെ വയസിലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ