ടര്‍ബോയിലെ സീനുകള്‍ അതേപടി ജയിലറില്‍ വന്നു, സീനുകള്‍ മാറ്റി എഴുതുകയായിരുന്നു..; വെളിപ്പെടുത്തി വൈശാഖ്

കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ ‘ടര്‍ബോ’ തിയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. മെയ് 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ 58 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. ചിത്രത്തിലെ ചില സീനുകള്‍ രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയുടേതിന് സമാനമായി ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍.

ടര്‍ബോയുടെ കഥ ആദ്യം എഴുതിയപ്പോള്‍ ജയിലറിലെ ഫാക്ടറി സീനിന് സമാനമായ സീനുകള്‍ ഉണ്ടായിരുന്നതായും ജയിലര്‍ കണ്ടതോടെ സീന്‍ മാറ്റി എഴുതുകയായിരുന്നു എന്നാണ് വൈശാഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ടര്‍ബോയുടെ ആദ്യ ഡ്രാഫ്റ്റില്‍ വില്ലന്റെ സങ്കേതം വേറൊന്ന് ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കെമിക്കല്‍ ഫാക്ടറിയും, അതിലിട്ട് കൊല്ലുന്നതുമൊക്കെ. ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പാണ് ജയിലര്‍ സിനിമ ഇറങ്ങുന്നത്. അതില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത അതേ രീതിയിലുള്ള രണ്ടു മൂന്ന് സീന്‍ ഉണ്ടായിരുന്നു.

പിന്നീട് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് വളരെ അധികം ആലോചിച്ച ശേഷം ട്യൂണയ്‌ക്കൊപ്പം ആ സീന്‍ ഷൂട്ടു ചെയ്തത് എന്നാണ് വൈശാഖ് പറയുന്നത്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ടര്‍ബോ നിര്‍മ്മിച്ചിരിക്കുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടന്‍ സുനില്‍, അഞ്ജന ജയപ്രകാശ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ് നിവ്വഹിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ