ലാലേട്ടന്റെ വമ്പന്‍ ആക്ഷന്‍ ചിത്രം, അതും ആശിര്‍വാദിന്റെ നിര്‍മ്മാണത്തില്‍..; പുതിയ സിനിമയെ കുറിച്ച് വൈശാഖ്

ബോക്‌സ് ഓഫീസില്‍ വന്‍ ഫ്‌ളോപ്പ് ആയി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ വൈശാഖ് ചിത്രം ‘മോണ്‍സ്റ്റര്‍’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ടര്‍ബോ’ ഗംഭീര വിജയം നേടിയതിന് പിന്നാലെ മോണ്‍സ്റ്ററിന്റെ ക്ഷീണം തീര്‍ക്കുമെന്നും മോഹന്‍ലാലിനൊപ്പം പുതിയ സിനിമ വരുമെന്നും വൈശാഖ് തുറന്നു പറഞ്ഞിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, ഇനി ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനൊപ്പം ഒരു ആക്ഷന്‍ സിനിമയാണ് ചെയ്യുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

”എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി, മോഹന്‍ലാലിനൊപ്പമുള്ള എന്റെ അടുത്ത ചിത്രത്തിലൂടെ ആ നഷ്ടം തിരികെ പിടിക്കും. മോഹന്‍ലാലുമൊത്തുള്ളത് ഒരു വലിയ ആക്ഷന്‍ ചിത്രമായിരിക്കും. സിനിമയുടെ തിരക്കഥ ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.”

”മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസാണ് പദ്ധതിക്ക് പിന്തുണ നല്‍കുന്നത്” എന്നാണ് വൈശാഖ് പറയുന്നത്. മോണ്‍സ്റ്റര്‍ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. ”ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മോണ്‍സ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതനായത്.”

”ചിത്രം ആദ്യം ഒ.ടി.ടിക്ക് വേണ്ടി നിര്‍മ്മിച്ചതാണ്. എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടി വന്നതാണ്” എന്നും വൈശാഖ് വ്യക്തമാക്കി. അതേസമയം, ടര്‍ബോ 60 കോടി കളക്ഷന്‍ നേടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. മമ്മൂട്ടി അടുത്തിടെ ചെയ്തതില്‍ വച്ചേറ്റവും വലിയ ആക്ഷന്‍ സിനിമയാണിത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ