ഒരിക്കല്‍ മമ്മൂക്ക പറഞ്ഞു, നീയെന്റെ പ്രായം മറന്നു പോകുന്നെന്ന്, അദ്ദേഹത്തോട് ഒരു ക്ഷമയാണ് എനിക്ക് പറയാനുള്ളത്: വൈശാഖ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്കിൽ നിന്നും വ്യത്യസ്തമായ മേക്ക്ഓവറിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടിയുള്ളത്.

May be an image of 7 people and text

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയായ ടർബോയ്ക്ക് തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.

“എനിക്ക് മമ്മൂക്കയോട് വലിയ സോറിയാണ് പറയാനുള്ളത്. കാരണം അത്രമേല്‍ കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്‍റെ ഒരു സിനിമയിലും ഞാന്‍ ആരെയും ഇതുവരെ ഇത്രയും കഷ്ടപ്പെടുത്തിയിട്ടില്ല.

ഒരിക്കല്‍ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നെന്ന്, അന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു, എനിക്ക് മമ്മൂക്കയ്ക്ക് പ്രായം 45 നും 50നും ഇടയിലാണെന്ന്. കാരണം കഥാപാത്രത്തിന്‍റെ പ്രായത്തിലൂടെ മാത്രമേ ഞാന്‍ മമ്മൂക്കയെ ഈ സിനിമയിലൂടെ കണ്ടിട്ടുള്ളൂ.

ഒരുപാട് ദിവസങ്ങള്‍, രാവുകള്‍, പകലുകള്‍… അങ്ങനെ നിരന്തരം ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയിലുള്ള എന്‍റെ വിശ്വാസവും മമ്മൂക്കയുടെ എഫര്‍ട്ടിലാണ്. മമ്മൂക്കയെ സ്നേഹിക്കുന്ന എല്ലാവരും ആ സ്നേഹം തിരിച്ചു നല്‍കും.” എന്നാണ് ടർബോ പ്രസ് മീറ്റിനിടെ വൈശാഖ് പറഞ്ഞത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്കുന്നതാണ്.

ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read more

021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.