Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

വെള്ളിത്തിരയില്‍ കോഹ്ലിയായി പകര്‍ന്നാടാന്‍ ആഗ്രഹമെന്ന് ഷാരൂഖ്; എന്നാല്‍ ഒരു കാര്യം തീര്‍ച്ചയായും ചെയ്യേണ്ടി വരുമെന്ന് അനുഷ്‌ക

, 12:42 pm

ക്രിക്കറ്റ് താരം കോഹ്ലിയുടെ ജീവിതം സിനിമയാവുകയാണെങ്കില്‍ കോഹ്ലിയായി വേഷമിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ തന്നെ കാണാന്‍ കോഹ്ലിയെ പോലെ ഉണ്ടായിരുന്നെന്നും ഷാരൂഖ് പറഞ്ഞു. ടൈംസ് നൗവുമായുള്ള അഭിമുഖത്തിലാണ് ഷാരൂഖ് തന്റെ ആഗ്രഹം പറഞ്ഞത്.

എന്നാല്‍ കോഹ്ലിയായി അഭിനയിക്കണമെന്ന് പറഞ്ഞ ഷാരൂഖിന് അനുഷ്‌ക ശര്‍മ്മ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുകയും ചെയ്തു. ‘കോഹ്ലി ആവണമെങ്കില്‍ നിങ്ങള്‍ താടി വെയ്‌ക്കേണ്ടി വരുമെന്നാണ് അനുഷ്‌ക പറഞ്ഞത്. ഇതിന് ഷാരൂഖ് മറുപടിയും നല്‍കി. ‘ഞാന്‍ താടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. ജബ് ഹാരി മെറ്റ് സേജലില്‍ ഞാന്‍ കാണാന്‍ കോഹ്ലിയെ പോലെ ഉണ്ടായിരുന്നു’ ഷാരൂഖ് പറഞ്ഞു.

കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ വന്ന ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഭാഗ് മില്‍ക്കാ ഭാഗ്, മേരി കോം, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, ദംഗല്‍, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിവയൊക്കെ അവയില്‍ പ്രധാനപ്പെട്ടവയാണ്. ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ദൈവം സച്ചിന്റെ വരെ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന കോഹ്ലി എന്ന ക്രിക്കറ്ററുടെ ജീവിതം സിനിമയായാല്‍ അത് മികച്ച ഒരു കാഴ്ച്ചാനുഭവം തന്നെയായിരിക്കും.

Advertisement