ഒരു ഫിലിം മേക്കർ ആക്കുന്നതിൽ ഒരുപാട് സ്വാധീനം ചെലുത്തിയത് ആ ഇന്ത്യൻ ചിത്രമാണ്.. ; തുറന്നുപറഞ്ഞ് വനൂരി കഹിയു

ഈ വർഷത്തെ ഐഎഫ്എഫ്കെയുടെ സ്പിരിറ്റ്‌ ഓഫ് സിനിമ’ പുരസ്കാരം സ്വന്തമാക്കിയത് കെനിയൻ സംവിധായിക വനൂരി കഹിയു ആയിരുന്നു. വനൂരിയുടെ ‘ഫ്രം എ വിസ്‌പർ’, ‘പുംസി’,’റഫീക്കി’ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയെ പറ്റിയും തന്റെ രാഷ്ട്രീയത്തെ പറ്റിയും സംസാരിക്കുകയാണ് വനൂരി കഹിയു. കേരളത്തിൽ വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനുഷ്യരുടെ ഐക്യത്തെയാണ് മേള അടയാളപ്പെടുത്തുന്നതെന്നും വനൂരി കഹിയു പറയുന്നു. കൂടാതെ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചിത്രം ഒരു ഇന്ത്യൻ സിനിമയാണെന്നും വനൂരി കഹിയു പറയുന്നു.

May be an image of 2 people

“ധാരാളം വനിതാ സംവിധായകരുള്ള കെനിയൻ സിനിമ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ മറ്റുള്ള സംവിധായകരെ നയിക്കുന്ന വെളിച്ചമാകണമെന്ന ആഗ്രഹം ഉള്ള ധാരാളം വനിതാ മുൻനിര സംവിധായകർ രാജ്യത്തുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ചിത്രങ്ങൾ കൂടുതലായി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംസാരിക്കാൻ ആളുകൾ ഭയക്കുന്ന, പ്രതികരിക്കാൻ വിമുഖത കാണിക്കുന്ന, വേർതിരുവുകളുള്ള കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്.

പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങളും ചർച്ചകളും ഇല്ലാതെ ലോകം വളരില്ല. സുരക്ഷിതമായ ഇടങ്ങളും സ്ത്രീകൾക്ക് ഉയർന്ന് വരാനാകുന്ന സാഹചര്യങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

May be an image of 2 people and text that says "Aswathy Gopalakrishnan IN CONVERSATION WITH Wa Wanuri Kahiu"

ചെറുപ്പം മുതലേ ഇന്ത്യൻ സിനിമയുടെ ഒരു കടുത്ത ആരാധികയാണ് ഞാൻ. ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ദേവ്ദാസ്’ ആണ്. ഒരു ഫിലിം മേക്കർ ആക്കുന്നതിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ചിത്രമാണിത്. ബോളിവുഡിലെ സിനിമകൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല. സെറ്റ്, സംഗീതം, ഡാൻസ്, വസ്ത്രലങ്കാരം എന്നിവയിലൊക്കെ മികവ് പുലർത്തുന്നു. ബോളിവുഡിലെ പ്രേക്ഷകരും അത്ഭുതപ്പെടുത്തുന്നതാണ്” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വനൂരി കഹിയു പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം