'ദൃശ്യം 2 കണ്ടത് പത്തു തവണ..'; കാരണം പറയഞ്ഞ് ഗൗതം മേനോന്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2-വും ഗംഭീര വിജയമാണ് നേടിയത്. ദൃശ്യം 2 താന്‍ പത്തു തവണ കണ്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍ ഇപ്പോള്‍.

മോഹന്‍ലാല്‍ ആരാധകനായ താന്‍ അഭിനയിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ കമല്‍ഹാസന്‍ സിനിമകളുടെ വലിയ ആരാധകനാണ്. അതേ കുറിച്ച് ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ടെന്നും അതേസമയം താനൊരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്നും ഗൗതം മേനോന്‍ പറയുന്നു. താന്‍ അഭിനയം തുടങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്.

ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടാകും. ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധിക്കാതെ എങ്ങനെ അനായാസമായി അഭിനയിക്കാമെന്ന് പഠിക്കാനാണ് കൂടുതലായും മോഹന്‍ലാലിന്റെ സിനിമകള്‍ കാണുന്നത്.

വളരെ അനായാസമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇതിന് മുമ്പും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അതേസമയം, ബ്രോ ഡാഡി ആണ് മോഹന്‍ലാലിന്റെതായി റിലീസ് ചെയ്തിരിക്കുന്ന ചി്ര്രതം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ