മനീഷയുടെ ആവശ്യപ്രകാരമാണ് ഇരുവരെയും വകവരുത്തിയത്, അതിനായി പണവും നൽകിയിരുന്നു, നടിയെ കുരുക്കി അധോലോക നേതാവിന്റെ ആരോപണം; പിന്നീട് നടന്നത്..

ബോളിവുഡ് താരങ്ങൾ പല കാരണങ്ങളാൽ വിവാദങ്ങളിൽ പെടുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ചിലർ അധോലോകവുമായി ബന്ധമുണ്ടെന്നത് മുതൽ ക്രിമിനൽ ലോകവുമായി അടുത്ത ബന്ധമുണ്ടെന്ന കഥകൾ വരെ ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. ബോളിവുഡിൽ വലിയ നേട്ടങ്ങൾ കൈവരിച്ച നടിയാണ് മനീഷ കൊയ്‌രാള. മനീഷയെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.

ഒരുകാലത്ത് ബി ടൗണിൽ വലിയ ചർച്ചയായി മാറിയ നിർമ്മാതാവ് മുകേഷ് ദുഗ്ഗലിന്റെയും മനീഷ കൊയ്രാളയുടെ മുൻ സെക്രട്ടറി അജിത് ദീവാനിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അധോലോക നേതാവ് അബു സലീമിന്റെ ആളുകളാണ് ഇരുവരെയും കൊലപ്പെ‌ടുത്തിയത്. എന്നാൽ മനീഷയുടെ ആവശ്യപ്രകാരമാണ് ഇവരെ വകവരുത്തിയതെന്നും ഇതിനായി പണം നൽകിയിട്ടുണ്ട് എന്നുമായിരുന്നു അബു സലീമിന്റെ ആരോപണം.

‘ചോട്ടാ രാജൻ എന്ന ​ഗുണ്ടാത്തലവന്റെ സഹായത്തോടെയാണ് മനീഷ മു​ഗേഷ് ദ​​ഗലിനെ വകവരുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിം മനീഷയ്ക്ക് വേണ്ടി അജിത്ത് ദീവാനിയെ വകവരുത്തിയതെന്നും അബു സലീം പറഞ്ഞു. 1997 ൽ മുകേഷ് ദുഗ്ഗലും 2000 ൽ അജിത്ത് ദീവാനിയും കൊല ചെയ്യപ്പെട്ടിരുന്നു.

എന്നാൽ അബു സലീമിന്റെ ഗുരുതര ആരോപണങ്ങൾ തെറ്റാണെന്ന് പൊലീസ് വ്യക്‌തമാക്കി. ഇതിന് ശേഷമാണ് മനീഷ് കൊയ്‌രാളയ്ക്ക് വിവാദത്തിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചതും. ബോളിവുഡിനെയും അധോലോകത്തെയും ബന്ധിപ്പിച്ച ഇത്തരത്തിലുള്ള നിരവധി സംഭവ വികാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി