മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്ന് ഷോബി തിലകന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റുമെന്നും ഇരുവരും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് അതെന്നും ഷോബി പറഞ്ഞു.
‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.’
‘മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു.’ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റുമായുള്ള അഭിമുഖത്തില്‍ ഷോബി പറഞ്ഞു.
മഞ്ജു വാര്യരുടെ സിനിമാ ജീവിതം രണ്ടായി പകുത്താല്‍, വളരെ പ്രാധാന്യമേറിയതും നിര്‍ണ്ണായകവുമായ സിനിമയാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്’. അന്ന് വെള്ളിത്തിരയില്‍ നിന്നും മറഞ്ഞ മഞ്ജുവിനെ പ്രേക്ഷകര്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലാണ്.