ഇവിടുത്തെ ചില പ്രവണതകളോട് ഒത്തുപോവാൻ പറ്റില്ല എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ സിനിമാലോകം തന്നെ വെറുത്തു; മീര ജാസ്മിൻ

ലോഹിതദാസിൻ്റെ സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നടിയായിരുന്നു മീര ജാസ്മിൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട മീര അഭിനയരം​ഗത്ത് സജീവമായി നിൽക്കെയാണ് ഇടവേള എടുക്കുന്നത്. സിനിമകളിൽ നിറഞ്ഞു നിന്ന കാലത്ത് നിരന്തരം ​ ആരോപണങ്ങളാണ് മീരയെ തേടി എത്തിയിരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് മീര മുൻപ് നൽകിയ മറുപടിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മുമ്പൊരിക്കൽ ജെബി ജം​ഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് ഇത്തരം ആരോപണങ്ങൾക്ക് എതിരെയും സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെക്കുറിച്ചും മീര പറഞ്ഞത്. സിനിമാ രം​ഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാൻ പറ്റില്ലെന്നും ഒരു ഘട്ടമെത്തിയപ്പോൾ സിനിമാ ലോകം താൻ വെറുത്തെന്നും അന്ന് മീര തുറന്നു പറഞ്ഞു.

‘താൻ ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും സിനിമയിലേക്ക് വന്ന ആളാണ്. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടർ ആവണം എന്നൊക്കെ വിചാരിച്ചാണ് വന്നത്. പിന്നെ അതിഷ്ടപ്പെട്ടു.കുറച്ച് നാൾ കഴിഞ്ഞപ്പോഴെയ്ക്കും തൻ്റെ പേരിൽ അവശ്യമില്ലാത്ത ​ഗോസിപ്പുകൾ വരാൻ തുടങ്ങി. ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാൻ തുടങ്ങിയെന്നും അവ‍ർ പറഞ്ഞു.

ആരോപണങ്ങൾ വരുമ്പോൾ പിടിച്ചു നിൽക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോൾ ഇനി എന്ത് സംഭവിച്ചു എന്ന് പറഞ്ഞാലും താൻ ഉറങ്ങുന്നതിന് മുമ്പ് ഒരു വ്യക്തിയോട് സമാധാനം പറഞ്ഞിട്ട് തനിക്ക് ഉറങ്ങണം. ആ വ്യക്തിയുടെ ചോദ്യങ്ങൾക്കും ആ വ്യക്തിയുടെ സംശയങ്ങൾക്കും തൻ ഉത്തരം പറഞ്ഞിരിക്കണം. എന്നാലേ എനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റൂ. അത് എന്റെ മനസാക്ഷിയോടാണെന്നും അവർ പറഞ്ഞു’

‘ഇന്നേവരെ തന്റെ മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും താൻ ചെയ്തിട്ടില്ല. വേണമെന്ന് വെച്ചിട്ട് ആരെയും വേദനിപ്പിച്ചിട്ടില്ല. താൻ അങ്ങനെയൊരാളല്ലെന്നും. നെ​ഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നും മീര ജാസ്മിൻ പറഞ്ഞു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍