ഞാനിത് കണ്ടപ്പോള്‍ അയ്യോ എന്ന് വിളിച്ചു; മൂരി എന്ന പേര് കിട്ടിയതിന് പിന്നിലെ കഥ പങ്കുവെച്ച് മുഹ്‌സിന്‍

സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വളരെപ്പെട്ടെന്ന് തന്നെ തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ചയാളാണ് മുഹ്സിന്‍ പരാരി. മൂരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മുഹ്സിന്‍ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണിപ്പോള്‍. ‘ഭീമന്റെ വഴി’ എന്ന സിനിമക്ക് ഗാനം എഴുതിയ ശേഷം തന്റെ സുഹൃത്തും സംവിധായകനുമായ ഖാലിദ് റഹ്‌മാനാണ് തനിക്ക് ഈ പേര് നല്‍കിയതെന്ന് മുഹ്സിന്‍ പറഞ്ഞു. ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആ തൂലികാ നാമം യാദൃശ്ചികമായി എനിക്ക് തന്നത് സംവിധായകനും സുഹൃത്തുമായ ഖാലിദ് റഹ്‌മാന്‍ ആണ്. അഷറഫ് ഹംസയുടെ ‘ഭീമന്റെ വഴി’യിലെ ഞാന്‍ എഴുതിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇറങ്ങിയ സമയത്ത് അവര് രണ്ടുപേരും ബൈ മൂരി എന്നുള്ളത് റിലേറ്റ് ചെയ്ത് ഔട്ട് ഇറക്കിയിട്ട് എന്നെ വിളിച്ച് മുഹ്സിനേ കണ്ടോ എന്ന് ചോദിച്ചു.

ഞാനിത് കണ്ടപ്പോള്‍ അയ്യോ എന്ന് വിളിച്ചു. തല്ലുമാലയിലും അങ്ങനെയേ വരൂ എന്ന് നമ്മള്‍ പറയുകയും ചെയ്തു. ഞാനിപ്പോള്‍ അത് അലങ്കാരമായി കൊണ്ടുനടക്കുന്നു’. – മുഹ്സിന്‍ വ്യക്തമാക്കി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘തല്ലുമാല’യാണ് മുഹ്സിന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 12ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മുഹ്സിന്‍ പരാരിക്കൊപ്പം അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന. ഖാലിദ് റഹ്‌മാന്‍ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക .

Latest Stories

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി