നസ്രിയയുടെത് ഭയങ്കര ഓവര്‍ ആക്ടിംഗാണ് എന്ന് തോന്നി, അവളെ കാസ്റ്റ് ചെയ്യാന്‍ പേടിയായി, വേറെ നായികമാരെ തേടിയിരുന്നു: ജൂഡ് ആന്തണി

നടി നസ്രിയയുടെ അഭിനയം ഭയങ്കര ഓവര്‍ ആയി തോന്നിയിട്ടുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. സംവിധായകന്റെ ആദ്യ സിനിമയായ ‘ഓ ശാന്തി ഓ’മില്‍ നസ്രിയ ആയിരുന്നു നായിക. നസ്രിയയുടെ ഒരു സിനിമ കണ്ടപ്പോള്‍ അഭിനയം ഭയങ്കര ഓവര്‍ ആണെന്നും അതിനാല്‍ നടിയെ നായികയാക്കണ്ട എന്ന് തോന്നിയിരുന്നതായി ജൂഡ് ആന്തണി പറഞ്ഞിരുന്നു.

”നിവിന്‍ പോളി-നസ്രിയ കോബോ ആദ്യം കൊണ്ടുവന്നത് അല്‍ഫോന്‍സ് പുത്രനാണ്. ഞാന്‍ ഓം ശാന്തി ഓശാന ചെയ്യുന്ന സമയത്ത് എല്ലാവരും ആദ്യമേ നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ആ സമയത്ത് അവരുടെ മാഡ് ഡാഡ് എന്ന സിനിമ ഇറങ്ങിയിരുന്നു. ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് തോന്നി.”

”കാസ്റ്റ് ചെയ്യാന്‍ പേടിയായി. വേറെ ആളെ നോക്കാമെന്ന് കരുതി. അങ്ങനെ ഒരുപാട് പേരെ നോക്കി. എന്തോ ഭാഗ്യത്തിന് എനിക്കാരെയും കറക്ട് ആയി കിട്ടിയില്ല. പിന്നീട് നസ്രിയ തന്നെ നായികയായി എത്തി. എഡിറ്റിംഗ് ടേബിളില്‍ കണ്ടപ്പോഴാണ് എത്രമാത്രം നന്നായാണ് അവര്‍ ചെയ്തതെന്ന് മനസിലായത്.”

”നസ്രിയ അല്ലാതെ വേറെ ആര്‍ക്കും ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നോട് ഇതേ കുറിച്ച് ഒരാള്‍ ഡീറ്റെയ്ല്‍ ആയി പറഞ്ഞപ്പോള്‍ വേറെ ആരാണിത് ചെയ്യുകയെന്ന് ഞാന്‍ ആലോചിച്ചു. വെറുതെ ഒരു നന്ദി അവള്‍ക്കയച്ചു. എന്താണ് ഏട്ടായെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഇരിക്കട്ടെയെന്ന് ഞാന്‍. ഇന്നും ഓര്‍ക്കുന്ന കാലമാണത്.”

”എനിക്ക് ഒരു പണിയും ഇല്ലായിരുന്നു. ക്യാമറ ഓണ്‍ ചെയ്യുന്നു, അവര്‍ അഭിനയിക്കുന്നു. ബാക്കി കാര്യങ്ങള്‍ നോക്കിയാല്‍ മതിയായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കുറച്ച് കൂടി നന്നായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നേ പറയേണ്ടി വന്നിട്ടുളളൂ. നസ്രിയ അല്ലാതെ ഒരു ഓപ്ഷനില്ല” എന്നാണ് ജൂഡ് ആന്തണി മിര്‍ച്ചി മലയാളത്തോട് പ്രതികരിച്ചത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല