പവിത്രം ഇറങ്ങിയപ്പോള്‍ എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി: വിന്ദുജ മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വിന്ദുജ മേനോന്‍. ഇന്നും വിന്ദുജയെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് ചേട്ടച്ഛനും കുഞ്ഞനിയത്തിയുമാണ്. ആ കഥാപാത്ര ഇപ്പോഴും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ പവിത്രം ഇറങ്ങിയപ്പോള്‍ മറ്റു പുതുമുഖ നായികമാര്‍ക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല തനിക്ക് കിട്ടിയതെന്ന് വിന്ദുജ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ ഇക്കാര്യം പറഞ്ഞത്.

മൂന്നു ദശാബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്‌നേഹവാത്സല്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണു പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോള്‍ മറ്റു പുതുമുഖ നായികമാര്‍ക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല കിട്ടിയത്. മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി.

കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തല്‍. ഇത്രയും നല്ല ചേട്ടച്ഛനോടു കുഞ്ഞുപെങ്ങള്‍ ഇങ്ങനെ ചെയ്യാമോ എന്നൊക്കെ… ‘എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാന്‍ പരാതി പറഞ്ഞു. അതു നിന്റെ കഴിവായി മനസ്സിലാക്കൂ..’ എന്നദ്ദേഹം മറുപടി തന്നു.

അത്രമേല്‍ ആളുകളുടെ മനസ്സിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നത്- വിന്ദുജ പറഞ്ഞു.

Latest Stories

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ