ദീപികയെ പോലൊരു മകളെ വേണം, എങ്കിൽ എൻ്റെ ജീവിതം സെറ്റ് ആകും; വൈറലായി രൺവീറിന്റെ വീഡിയോ!

ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും പെൺകുഞ്ഞ് ജനിച്ചതോടെ സോഷ്യൽ മീഡിയയിൽ അടക്കം ആരാധകരുടെ സന്തോഷപ്രകടനമാണ്. എന്നാൽ രൺവീർ കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തൻ്റെ ക്വിസ് ഷോയായ ദി ബിഗ് പിക്ചറിലെ ഒരു മത്സരാർത്ഥിയോടാണ് രൺവീർ ഇതേക്കുറിച്ചു സംസാരിച്ചത്. ‘നിങ്ങൾക്കറിയാവുന്നതുപോലെ ഞാൻ വിവാഹിതനാണ്, അടുത്ത 2-3 വർഷത്തിനുള്ളിൽ കുട്ടികളുണ്ടായേക്കാം. നിങ്ങളുടെ പെങ്ങൾ (ദീപിക പദുകോൺ) വളരെ സുന്ദരിയായ ഒരു കുഞ്ഞായിരുന്നു. ഞാൻ എല്ലാ ദിവസവും അവളുടെ കുഞ്ഞിൻ്റെ ഫോട്ടോകൾ കാണുകയും ‘എനിക്ക് ഇതുപോലെ ഒരു കുഞ്ഞിനെ തരൂ, എൻ്റെ ജീവിതം സെറ്റ് ആകും.’ എന്ന് അവളോട് പറയുകയും ചെയ്യും.’ എന്നാണ് താരം പറഞ്ഞത്.

കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ആശുപത്രിയിൽ ഇരുവരും എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. സൗത്ത് മുംബൈയിലെ ആശുപത്രിയിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രൺവീറും ദീപികയും. ഒരു ദിവസത്തിന് ശേഷമാണ് സന്തോഷകരമായ വാർത്ത വരുന്നത്.

View this post on Instagram

A post shared by ColorsTV (@colorstv)

2013-ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസ്ലീല രാം-ലീലയുടെ ചിത്രീകരണത്തിനിടെയാണ് ദീപികയും രൺവീറും പരസ്പരം ഡേറ്റിംഗ് ആരംഭിച്ചത്. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീർറിന്റെയും വിവാഹം.

ആറ് വർഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. ഫൈൻഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിങ്കം എഗെയ്ൻ എന്ന ചിത്രമാണ് ഇരുവരുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം