ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍ എനിക്കൊരു മകന്‍ ഉണ്ടെന്ന് ഓര്‍ക്കണം: രേഖ രതീഷ്

മിനിസ്‌ക്രീനില്‍ സജീവമാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്. രേഖയുടെ പ്രണയ വിവാഹവും തുടര്‍ന്നുള്ള വിവാഹ മോചനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

മകന്‍ അയാന്‍ ജനിച്ചപ്പോള്‍ രേഖ സീരിയലില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ അവനെ ബാധിക്കാതിരിക്കാന്‍ ഇനി മുതല്‍ അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ. തന്റെ ജീവിതത്തെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിട്ടുള്ളതാണ് എന്നാണ് രേഖ പറയുന്നത്.

തന്റെ സ്വകാര്യ ജീവിതം ആര്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല. താന്‍ തന്നെ എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് പിന്നെയും കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി പുതിയ തലകെട്ടുകള്‍ നല്‍കി റീവൈന്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണത കാണാറുണ്ട്.

തന്റെ വാര്‍ത്ത വച്ച് ചിലര്‍ ജീവിതം മാര്‍ഗം കണ്ടെത്തുന്നുണ്ട്. അത് തന്നെ ബാധിക്കില്ല. താന്‍ ഇതൊന്നും ചിന്തിച്ച് നടക്കാറുമില്ല. പക്ഷെ വിഷയമാകുന്നത് തന്റെ മകന്റെ ജീവിതവും, അവന് ബുദ്ധിമുട്ടാകുന്നുണ്ടോ എന്നതുമാണ്. ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍ തനിക്കൊരു മകന്‍ ഉണ്ട് എന്ന് ചിന്തിക്കണം.

Read more

അവന്‍ സ്‌കൂളില്‍ പോകുന്ന കുട്ടിയാണ്. അവന്റെ ചുറ്റുപാടും ഒരുപാട് ആളുകള്‍ ഉണ്ട്. അവനെ ഒരിക്കലും ഇത്തരം വാര്‍ത്തകള്‍ ബാധിക്കരുത്. തന്നെ നിങ്ങള്‍ പറയുന്നത് തന്റെ വിഷയമല്ല. പക്ഷെ തന്റെ മകന്റെ ജീവിതം തകരരുത്. അതുകൊണ്ടാണ് അഭിമുഖങ്ങള്‍ അവന്‍ ഒരു നിലയിലെത്തും വരെ നല്‍കരുത് എന്ന് തീരുമാനിക്കാന്‍ കാരണം എന്നാണ് രേഖ പറയുന്നത്.