സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ഹോളിവുഡിലെ അനുഗ്രഹീതരായ നടിമാരില്‍ ഒരാളാണ്. വര്‍ഷങ്ങളായി അവര്‍ ഹോളിവുഡ് സെക്‌സ് സിംബലായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ബോക്‌സോഫീസിലെ എക്കാലത്തെയും ഉയര്‍ന്ന വിജയം നേടിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഇവര്‍.
ഇപ്പോഴിതാ ബ്ലാക്ക് വിഡോ താരം ഹോളിവുഡിന്റെ ഇരുണ്ട വശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് . ഒരു സ്ത്രീ സെക്‌സ് ആസ്വദിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ അവരെ അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുകയെന്ന് നടി പറയുന്നു.
സ്ത്രീകള്‍ക്ക് ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലേ.., അവര്‍ അത് ആസ്വദിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോഴോ അത് ഈ രംഗത്തെ ചിലര്‍ക്ക് അത്ര പിട്ിക്കില്ല. അങ്ങനെ സംസാരിക്കുന്നവള്‍ കുത്തഴിഞ്ഞ സ്ത്രീ അല്ലെങ്കില്‍ അല്‍പ്പം കിറുക്കുള്ളവള്‍ ആണെന്നൊക്കെ അവര്‍ പ്രചരിപ്പിക്കും.
അവര്‍ നിങ്ങളെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ഇനിയൊന്നും ബാക്കിയുണ്ടാവില്ല. പക്ഷേ ഇതില്‍ മറ്റൊരു കാര്യം കൂടിയുണ്ട് നിങ്ങള്‍ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് വലിയ താത്പര്യമാണ് താനും. അതിന് ശേഷം അത് അവര്‍ക്ക് വിലക്കപ്പെട്ട കനിയായിത്തീരും.
എനിക്ക് സ്ത്രീകളോട് പറയാനുള്ളത് ഇതാണ്. നമ്മുടെ ലൈംഗികതയെക്കുറിച്ചും അത് ആസ്വദിക്കുന്നതിനെക്കുറിച്ചും നിങ്ങള്‍ തുറന്നു സംസാരിക്കാന്‍ മടിക്കേണ്ടതില്ല. അസ്വസ്ഥരാകുന്നവര്‍ ആകട്ടെ സ്‌കാര്‍ലെറ്റ് കൂട്ടിച്ചേര്‍ത്തു.