എംടിയുടെ തിരക്കഥയില്‍ 'ജൂലിയസ് സീസര്‍'..; മോഹന്‍ലാല്‍-മമ്മൂട്ടി സിനിമ ഉപേക്ഷിക്കാനുള്ള കാരണമിതാണ്..

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. ഒരിക്കല്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ നടക്കാതെ പോയ സിനിമയെ കുറിച്ച് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

എംടി സാറുമായി എനിക്ക് ഒരു സിനിമ ചെയ്യാന്‍ പറ്റുമോ എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നു. വിദൂര സ്വപ്‌നത്തിലും അതുണ്ടായിരുന്നില്ല. ഒരിക്കല്‍ സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു എന്നോട് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ പ്ലാന്‍ ചെയ്താലോ എന്ന് ചോദിക്കുന്നത്.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ വിതരണക്കാര്‍ അവരായിരുന്നതിന്റെ പരിചയമുണ്ടായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു. അദ്ദേഹത്തെ സമീപിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. വിജയകുമാര്‍ എംടിയോട് ഒരു തിരക്കഥ ചോദിക്കാമെന്ന് വ്യക്തമാക്കി.

ജൂലിയര്‍ സീസര്‍ ചെയ്യാം എന്ന് എംടി പറയുകയും ചെയ്തു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിനിമ ചെയ്യാം എന്നായിരുന്നു ആലോചന. അത് എന്റെ കയ്യില്‍ ഒതുങ്ങുന്ന സിനിമ ആണെന്ന് തോന്നിയിരുന്നില്ല. എന്നാലും എംടിയും വിജയകുമാറും ഒന്നിച്ചുള്ളതിനാല്‍ സിനിമയുമായി കുറച്ചു മുന്നോട്ടുപോയി.

ലൊക്കേഷന്‍ ഒക്കെ കാണാന്‍ പോയി. മൈസൂര്‍ കൊട്ടാരമൊക്കെ ഞങ്ങള്‍ സന്ദര്‍ശിച്ചു. കാസ്റ്റിംഗ് ആയപ്പോള്‍ വലിയ ബജറ്റ് സിനിമയായി. മലയാളത്തില്‍ അന്ന് അത്ര ബജറ്റുള്ള സിനിമ എടുക്കാന്‍ പറ്റില്ലായിരുന്നു. മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ അത് വേണ്ടെന്നു വച്ചു എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, പിന്നീടാണ് എംടിക്കൊപ്പം സിബി മലയില്‍ സദയം ചെയ്തത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?