അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ വിവാഹത്തില്‍ പങ്കെടുത്തുപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കണ്ണ് നിറഞ്ഞാണ് അന്ന് മണി തന്നെ സ്വീകരിച്ചതെന്നും പ്രതീക്ഷിച്ച ആരും വരാത്തതിലുള്ള സങ്കടം മണിക്ക് ഉണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്.
”മണിയുടെ കല്യാണത്തിന് ഞാന്‍ എത്തുമ്പോള്‍ മണി കണ്ണ് നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്, ‘ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രേ വന്നുള്ളൂ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീര്‍ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു. ആ സ്റ്റില്‍ ഇപ്പോഴും ആളുകളുടെ ഇടയില്‍ വൈറലാണ്. മണിയുടെ ഭാര്യ തൊട്ടു പിന്നില്‍ നില്‍പ്പുണ്ട്.”
”കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് എന്റെ ഓര്‍മ. അത് എന്റെ മനസില്‍ പതിഞ്ഞ് പോയൊരു ചിത്രമാണ്. അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാന്‍ എന്റെ മനസില്‍ പതിപ്പിച്ചിട്ടില്ല” എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. അതേസമയം, മാര്‍ച്ച് 6ന് ആയിരുന്നു കലാഭവന്‍ മണിയുടെ ഒമ്പതാം ചരമവാര്‍ഷികം. മണിയുടെ വിയോഗം ഇന്നും പ്രേക്ഷകര്‍ക്ക് തീരാനോവാണ്.
ആരോഗ്യവാനായിരുന്ന നടന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിനോട് അനുബന്ധിച്ച് ദുരുഹൂത ഉയരുകയും മണിയുടെ സുഹൃത്തുക്കളായ താരങ്ങള്‍ക്കെതിരെ വിര്‍മശനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. 2016 മാര്‍ച്ച് ആറിനാണ് നാല്‍പത്തിയഞ്ചാമത്തെ വയസില്‍ കലാഭവന്‍ മണി അന്തരിച്ചത്.