അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ശ്വാസം കിട്ടാത്തത് പോലെ ഞാന്‍ അഭിനയിച്ചു..; അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സീനത്ത്

അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെ നാടകത്തില്‍ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.
കുട്ടിക്കാലത്ത് സ്റ്റേജ് ഉണ്ടാക്കി അവിടെ അഭിനയിക്കുകയാണ് ചെയ്തിരുന്നത്. ഇത് അയിഷ ഇളയമ്മ കണ്ടു. മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാന്‍ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്കും ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തില്‍ മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.

അങ്ങനെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്നൊരു നാടകം ചെയ്തു. പക്ഷേ എന്റെ സഹോദരന് അതില്‍ വലിയ എതിര്‍പ്പാണ്. ഒരിക്കലും പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നത്. ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാന്‍ തുടങ്ങിയെന്ന് ഒരു ബന്ധു പറഞ്ഞു. അങ്ങനെ നാടകത്തിന് എന്നെ വിട്ടില്ല. മറ്റൊരാളെ കൊണ്ട് അന്ന് അഭിനയിപ്പിച്ചു.

പിന്നെ കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന നാടകത്തില്‍ അവസരം ലഭിച്ചു. അന്ന് സഹോദരന്‍ വീട്ടിലില്ല. എന്റെ അമ്മാവന്‍ ആണ് അത് എഴുതിയത്. ആ നാടകം റിഹേഴ്സല്‍ എല്ലാം കഴിഞ്ഞ് സ്റ്റേജില്‍ കയറി. ഞാന്‍ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടില്‍ കയറിയതും അടിയോട് അടിയാണ്.

നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ട് നന്നായി അടി കിട്ടി. ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു. അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ശ്വാസം കിട്ടാത്തത് പോലെ ഞാന്‍ അഭിനയിച്ചു. അങ്ങനെ അടി നിന്നു, ഉമ്മ കരയാനും തുടങ്ങി. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല