ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത്?; എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും, പരാതിയുമായി രഞ്ജിനി ഹരിദാസ്

മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാരത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് നടിയും അവതാരകമായ രഞ്ജിനി ഹരിദാസ്. എങ്കെിലും താരങ്ങള്‍ക്ക് എന്ന പോലെ രഞ്ജിനിക്കും ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ജാന്‍മണിയുടെ തിരക്കുകളെ കുറിച്ച് പറയുകായാണ് രഞ്ജിനി ഹരിദാസ്.

ജാന്‍മണിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പും തിരിച്ചു വന്നതിന് ശേഷമൊക്കെ ഇരുവരും ഒരുമിച്ച് വീഡിയോകളിൽ എത്താറുണ്ട്. ഇപ്പോള്‍ ജാന്‍മണിക്ക് ഒന്നിനും സമയമില്ലെന്നും പാതി നഗ്നയായിട്ടുള്ള ഫോട്ടോഷോട്ടുകളുടെ തിരക്കിലാണെന്നും അതൊക്കെ കണ്ട് താന്‍ ഞെട്ടിയെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ രഞ്ജിനി പറയുന്നത്.

രഞ്ജിനിയെ ജാന്‍മണി മേക്കപ്പ് ചെയ്യുന്ന വീഡിയോയായിരുന്നു രഞ്ജിനി പങ്കുവെച്ചത്. പിന്നാലെ മേക്കപ്പിനൊന്നും സമയമില്ലാത്ത അവസ്ഥയിലേക്ക് കൂട്ടുകാരി എത്തിയതിനെ കുറിച്ചും രഞ്ജിനി പറയുന്നു. ‘ജാന്‍മണി ഇപ്പോള്‍ ഭയങ്കര തിരക്കിലാണ്. മേക്കപ്പ് ഒക്കെ ചെയ്തു തരാന്‍ ഒന്നും സമയമില്ല. കൊളാബ് ചെയ്യാന്‍ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ സമയമുള്ളത്. എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും മാത്രമേയുള്ളൂ. അവര്‍ കൊളാബ് ചെയ്തുകൊണ്ടിരിക്കുകയാണ്.

എനിക്കതില്‍ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ ഈ കൊളാബ്രേഷന്റെ ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത് എന്ന് രഞ്ജിനി ജാന്‍മണിയോട് ചോദിക്കുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാനായില്ല. പിന്നെ അത് പോട്ടെ എന്ന് വിചാരിച്ചു. എന്നാല്‍ രണ്ടുദിവസം മുന്‍പ് ഞാന്‍ ഒരു കാഴ്ച കണ്ടു. അതില്‍ എല്ലാം പുറത്തായിരുന്നു എന്ന് രഞ്ജിനി പറയുമ്പോള്‍ അത് ആക്‌സിഡന്റലി സംഭവിച്ചതാണെന്നാണ് ജാന്‍മണിയുടെ മറുപടി.

ഇത് അവിചാരിതമായി സംഭവിച്ചതാണെന്ന് പറയാന്‍ പറ്റില്ല. കാരണം ജാന്‍മണി വണ്‍ മില്യണ്‍ അടിക്കുന്നതിനുവേണ്ടി ചെയ്തതാണെന്ന് ഞാന്‍ പറയും. പക്ഷേ ഇത് ടെറബിള്‍ ആണ്. എന്റെ കൂടെ വരുമ്പോള്‍ സാരിയുടുത്ത് കുങ്കുമം ഒക്കെ തൊട്ട് വരും. പക്ഷേ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് അങ്ങനെയല്ല. ജാന്‍മണിയുടെ എല്ലാം പുറത്തു കാണിക്കുന്ന ഒരു വീഡിയോ നിങ്ങള്‍ കണ്ടിരുന്നോ എന്നും രഞ്ജിനി പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്.

അതേസമയം ബിഗ് ബോസ് ഷോയില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ പോലും ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായാണ് പറയുന്നതെന്ന് നേരത്തെ രഞ്ജിനി പറഞ്ഞിരുന്നു. മാത്രമല്ല ബിഗ് ബോസ് ഹൗസില്‍ എല്ലാവരും അത് തെറ്റായാണ് ഉച്ഛരിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ജാന്‍മണിയുമായുള്ള ചാറ്റ്‌ഷോയിലാണ് രഞ്ജിനി സംസാരിച്ചത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസമുണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോഴാണ് രഞ്ജിനി ഇടപെട്ട് സംസാരിച്ച് തുടങ്ങിയത്. ”എന്താണത് ഫേവറിസമോ..? അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല… ഫേവറൈറ്റിസമാണെന്നാണ് രഞ്ജിനി അന്ന് പറഞ്ഞത്.