ആകെ കുറച്ച് വസ്ത്രങ്ങളേയൊളളൂ; ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്ക്, സാധാരണ ചെരുപ്പാണ് ഞാൻ ധരിക്കുന്നത്; ലളിത ജീവിതത്തിന്റെ കാരണം വ്യക്തമാക്കി ജോൺ എബ്രഹാം

തന്റെ ലളിത ജീവിതത്തിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് താരം ജോൺ എബ്രഹാം. പണത്തിനല്ല തന്റെ പ്രഥമ പരിഗണനയെന്നും, ലളിത ജീവിതമാണ് തന്റെ ആഡംബരമെന്നും പറഞ്ഞ ജോൺ എബ്രഹാം, ഇത്തരം ആസ്തികളോടൊന്നും തനിക്ക് താത്പര്യമില്ലെന്നും വ്യക്തമാക്കി.

“പണത്തിനല്ല എന്റെ പ്രഥമ പരിഗണന, ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ലെന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും.

അതെന്തുകാര്യത്തിനാണെന്നാണ് ഞാൻ തിരിച്ചുചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽനിന്ന് ഇന്നോവ അയക്കും. വീട്ടിൽനിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് കമ്പമില്ല.

ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല. എന്താണ് എന്റെ പശ്ചാത്തലമെന്നും എവിടെ നിന്നാണ് വരുന്നത് എന്നതുകൊണ്ടും പണം ചിലവഴിക്കാൻ പേടിയാണ്. ഷൂസിനും ബാ​ഗുകൾക്കുംവേണ്ടി ഒരുപാട് പണം മുടക്കാൻ പേടിയാണ്.” എന്നാണ് ദ രൺവീർ ഷോ എന്ന പോഡ്കാസ്റ്റിൽ ജോൺ എബ്രഹാം വ്യക്തമാക്കിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ