ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടത്? എന്തിനാണ് ഇങ്ങനൊരു പരാമര്‍ശം; നയന്‍താരയ്ക്ക് എതിരെ വീണ്ടും മാളവിക

നയന്‍താരയ്ക്ക് എതിരെ വീണ്ടും മാളവിക മോഹനന്‍. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തിന് എതിരെയാണ് മാളവിക ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ലേഡി എന്ന് ചേര്‍ക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് മാത്രം വിളിച്ചാ പോരെ എന്നാണ് മാളവിക ചോദിക്കുന്നത്.

ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന എന്നിവരൊക്കെ സൂപ്പര്‍ താരങ്ങളാണ്. അങ്ങനെ വിളിച്ചാല്‍ പോരെ?

നയന്‍താര സോളോ നായികയായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ് എന്നാണ് മാളവിക പറയുന്നത്. ‘ക്രിസ്റ്റി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ ഒരു അഭിമുഖത്തിലാണ് മാളവിക സംസാരിച്ചത്.

നേരത്തെയും മാളവിക നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു മാളവികയുടെ പരാമര്‍ശം. ഒരു സൂപ്പര്‍ നായിക ഒരു ആശുപത്രി രംഗത്തില്‍ ഭയങ്കര മേക്കപ്പ് ഇട്ട്, കണ്ണില്‍ ഐ ലൈനര്‍ ഇട്ട്, മുടിയൊക്കെ സ്റ്റൈല്‍ ചെയ്ത്, ലിപ് സ്റ്റിക്കും ഇട്ടിരുന്നു.

ആരാണ് അങ്ങനെ മരിക്കാന്‍ കിടക്കുക എന്ന ചിന്തയാണ് എനിക്ക് വന്നത്. ഇതിപ്പോള്‍ കൊമേഴ്ഷ്യല്‍ സിനിമ ആണെങ്കിലും കുറച്ചെങ്കിലും റിയാലിസ്റ്റിക്ക് ആവണ്ടേ എന്നായിരുന്നു മാളവികയുടെ ചോദ്യം. ഇതിന് എതിരെ നയന്‍താര പ്രതികരിക്കുകയും ചെയ്തിരുന്നു.

”ആശുപത്രി സീനില്‍ മുടിയൊക്കെ പറത്തി അഭിനയിക്കണമെന്നുണ്ടോ? കോമേഴ്ഷ്യല്‍ സിനിമയും റിയലിസ്റ്റിക് സിനിമയും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. സിനിമകളുടെ സ്വഭാവം അനുസരിച്ച് മേക്കപ്പും മാറും” എന്നായിരുന്നു നയന്‍താര ഇതിന് മറുപടി നല്‍കിയത്.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര