നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് താരം കൃതി സനോണ്‍. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം സിനിമ മേഖലയില്‍ ഉണ്ടാകുന്നതെന്ന് കൃതി ചോദിക്കുന്നു. ബോളിവുഡില്‍ ഇപ്പോഴും നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുക എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ ചില മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതായും കൃതി പറഞ്ഞു.
‘നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. ഇപ്പോള്‍ അവയുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. കൃതി പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ഗംഗുഭായ് കത്തിയവാടി എന്ന ചിത്രത്തെയും കൃതി പരാമര്‍ശിച്ചു. 120 കോടിയോളം മുതല്‍ മുടക്കിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. 200 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇത്തരത്തില്‍ മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ വലിയ ബജറ്റില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കൃതി കൂട്ടിച്ചേര്‍ത്തു.
Read more
എന്തുകൊണ്ടാണ് പുരുഷ കേന്ദ്രീകൃത ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെ വലിയ സ്‌കെയിലില്‍ സ്ത്രീ പക്ഷ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരും തയ്യാറാകാത്തതെന്നും താരം ചോദിച്ചു. എന്നാല്‍ ഭാവിയില്‍ വലിയ ബജറ്റിലുള്ള സ്ത്രീപക്ഷ സിനിമകള്‍ ബോളീവുഡില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് കൃതി സനോണ്‍ പറഞ്ഞു.