സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വിവേചനമുണ്ടെന്ന് തോന്നിയിട്ടില്ല, ഖാന്‍മാര്‍ക്ക് വേണ്ടി സംസാരിക്കാനില്ല: തുറന്നു പറഞ്ഞ് നസീറുദ്ദീന്‍ ഷാ

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങളെക്കുറിച്ച് നടന്‍ നസിറുദ്ദീന്‍ ഷാ. അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്ക മൂലമാണ് മിണ്ടാത്തതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

‘അവര്‍ക്കായി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്കറിയാം. മുസ്ലിങ്ങള്‍ക്കെതിരെ മാത്രമല്ല നിലപാടുകളുടെ പേരില്‍ സംവിധായകന്‍ ആനന്ദ് പട്വര്‍ധനെതിരെ വലതുപക്ഷത്ത് നിന്നും കടുത്ത ആക്രമണമല്ലേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്,’ നസിറുദ്ദീന്‍ ഷാ പറഞ്ഞു.

സിനിമാമേഖലയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഒരു വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഏറ്റവും പണമുണ്ടാക്കുന്നത് എന്നതനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നതെന്നും ഇപ്പോഴും ഖാന്‍മാര്‍ തന്നെയാണ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മുന്‍നിരയിലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു