'വൈ ദിസ് കൊലവെറി' കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവും ഉണ്ടായില്ല: ഐശ്വര്യ രജനികാന്ത്

ധനുഷിനെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ റൊമാന്റിക്- ത്രില്ലർ ചിത്രമാണ് ‘3’.

ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിച്ച് ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം റിലീസിന് മുന്നെ തന്നെ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ആ ഗാനം കൊണ്ട് സിനിമയ്ക്ക് പരടിഏകയിച്ച ഒരു ഗുണവും ഉണ്ടായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഐശ്വര്യ രജനികാന്ത്. പാട്ടിന്റെ വലിയ സ്വീകാര്യത സിനിമയ്ക്ക് മേൽ വലിയ സമ്മർദ്ധമാണ് ഉണ്ടാക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.

“കൊലവെറി എന്ന ​ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ​ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കി. ആശ്ചര്യത്തേക്കാൾ അതൊരു ഞെട്ടലായിരുന്നു എനിക്ക്.

ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയിൽ വരുമ്പോഴും നിരവധി ഫോൺകോളുകൾ വരാറുണ്ട്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ രജനികാന്ത് പറഞ്ഞത്.

അതേസമയം വിഷ്ണു വിശാലിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലാൽ സലാം’ ബോക്സ്ഓഫീസിൽ നിരാശപ്പെടുത്തിയെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ.

Latest Stories

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍