സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ? പ്രതികരിച്ച് പിതാവ്

നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹ ആഘോഷങ്ങളാണ് ബോളിവുഡ് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഇന്ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ നടൻ സഹീർ ഇഖ്ബാലുമായി താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.

സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സഹീറിന്റെ പിതാവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം സോനാക്ഷി മതം മാറില്ല എന്നാണ് വരൻ്റെ പിതാവ് ഇഖ്ബാൽ രത്തൻസി പറയുന്നത്.

‘അവൾ മതം മാറുന്നില്ല, അത് ഉറപ്പാണ്. അവരുടേത് ഹൃദയങ്ങളുടെ കൂട്ടായ്മയാണ്, മതത്തിന് ഒരു പങ്കും വഹിക്കാനില്ല. ഞാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നു. ഹിന്ദുക്കൾ ദൈവത്തെ ഭഗവാൻ എന്നും മുസ്ലീങ്ങൾ അള്ളാഹു എന്നും വിളിക്കുന്നു. എന്നാൽ അവസാനം ആ ദിവസം, നമ്മൾ എല്ലാവരും മനുഷ്യരാണ്, എൻ്റെ അനുഗ്രഹങ്ങൾ സഹീറിനും സോനാക്ഷിക്കുമൊപ്പം ഉണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല എന്നും സഹീറിന്റെ അച്ഛനും വ്യവസായിയുമായ ഇഖ്ബാല്‍ രത്തൻസി വ്യക്തമാക്കിയിരിക്കുകയാണ്. 2010-ൽ ദബാംഗിലൂടെ സോനാക്ഷി അരങ്ങേറ്റം കുറിച്ചപ്പോൾ, 2019-ൽ നോട്ട്ബുക്കിലൂടെയായിരുന്നു സഹീറിൻ്റെ അരങ്ങേറ്റം.
ഡബിൾ എക്‌സ്എൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.സഞ്ജയ് ലീല ഭൻസാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം