വലിയ തുറന്നുപറച്ചിലുകളിലേക്കും മറച്ചുവെക്കപ്പെട്ട ലൈംഗികാതിക്രമങ്ങളിലേക്കുമാണ് മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. 2019-ൽ സമർപ്പിച്ച റിപ്പോർട്ട് 4 വർഷം പൂഴ്ത്തിവെച്ചും അറുപതോളം പേജുകൾ നീക്കം ചെയ്തുമാണ് സർക്കാർ പുറത്തുവിട്ടത്.
ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് എഴുത്തുകാരൻ എൻ. എസ് മാധവൻ. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് രൂപപ്പെട്ട ‘മീ ടൂ’ പ്രസ്ഥാനം പോലെ ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ വേട്ടക്കാർ തുറന്നുകാട്ടപെടട്ടെ എന്നാണ് എൻ. എസ് മാധവൻ പറയുന്നത്.
“ഹേമ കമ്മിറ്റി റിപ്പോർട്ട് ‘മീടൂ’ മൂവ്മെന്റ് പോലെ ചലനമുണ്ടാക്കുകയാണ്. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ ഉയർന്ന ആരോപണങ്ങൾ തിരികൊളുത്തിവിട്ട 2017-ൽ പിറന്ന ആ പ്രസ്ഥാനം ഓർക്കുന്നുണ്ടോ? കൂടുതൽ ആളുകൾ അവർ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞപ്പോൾ മീടൂ ആഗോള തലത്തിൽ വ്യാപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് തൊട്ടു പിന്നാലെ രണ്ട് വമ്പന്മാർ നിലംപതിച്ചിരിക്കുന്നു. ഇനിയും തുറന്നുപറച്ചിലുകൾ വരാനുണ്ട്. മോളിവുഡിലെ വേട്ടക്കാരൻമാർ തുറന്നുകാട്ടപ്പെടട്ടെ.” എൻ. എസ് മാധവൻ പറയുന്നു.
#HemaCommittee report is triggering movement similar to #MeToo. Remember the 2017 movement was sparked by allegations against Hollywood producer Harvey Weinstein. As more people came forward with their stories of sexual abuse, #MeToo went global 1/2
— N.S. Madhavan (@NSMlive) August 25, 2024
റിപ്പോർട്ടിനെ തുടർന്നുണ്ടായ തുറന്നുപറച്ചിലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും, നടൻ സിദ്ദിഖിന് എം. എം. എം. എ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്നു. കൂടാതെ ബാബുരാജ്, മണിയൻപിള്ള രാജു, ജയൻ ചേർത്തല, മുകേഷ്, ഇടവേള ബാബു, അലൻസിയർ, റിയാസ് ഖാൻ, സുധീഷ് തുടങ്ങീ നിരവധി പേർക്കെതിരെയാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നുവന്നത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.
Read more
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.