എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

ഒരു സിനിമയ്ക്ക് സംവിധായകന് നല്‍കുന്ന അതേ പ്രതിഫലം തന്നെ തിരക്കഥാകൃത്തിനും നല്‍കണമെന്ന് മിഥുന്‍ മാനുവല്‍ തോമസ്. ‘ടര്‍ബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മിഥുന്‍ ഇക്കാര്യം പറഞ്ഞത്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ ആണ്.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാല്‍ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിംഗ് യൂണിറ്റിന് മുന്നിലല്ല, അത് എഴുത്തുകാരന്റെ മനസിലാണ് ആദ്യമായിട്ട് ആ സിനിമയുടെ രൂപം ഉണ്ടാവുന്നത്.

അയാള്‍ അത് മനസില്‍ കണ്ട് അത് സംവിധായകന് പറഞ്ഞുകൊടുത്ത് അത് വേറെ രീതിയില്‍ കണ്‍സീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്. പ്രതിഫലം സംവിധായകനോളം തന്നെ കൊടുക്കേണ്ട ഡിപ്പാര്‍ട്ട്മെന്റാണ് എഴുത്ത്. ഇപ്പോള്‍ അങ്ങനെയുള്ള രീതിയിലേക്ക് വരുന്നുണ്ട്.

കണ്ടന്റ് ആണ് പ്രധാനപ്പെട്ടത് എന്ന തരത്തില്‍ കാര്യങ്ങള്‍ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡില്‍ നോക്കുകയാണെങ്കില്‍ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മമ്മൂട്ടി ടര്‍ബോ ജോസ് എന്ന ഡ്രൈവര്‍ കഥാപാത്രമായി വേഷമിടുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി പ്രതീക്ഷകള്‍ ഏറെയാണ്. മെയ് 23ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരു കോടിയിലധികം രൂപയുടെ ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയിട്ടുണ്ട്.

Latest Stories

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും