തെന്നിന്ത്യന്‍ സിനിമകള്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച കാരണം പറഞ്ഞ് ബോളിവുഡിനെ അനാദരിക്കരുതെന്ന് നടന്‍ യാഷ്. ഹിന്ദി മേഖലകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച കെജിഎഫ് 2, കാന്താര തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇത് ഒരു ഘട്ടം മാത്രമാണെന്നും ഇത് ബോളിവുഡ് സിനിമാ വ്യവസായത്തെ മോശമായി കാണാന്‍ ഒരു കാരണമല്ലെന്നും കെജിഎഫ് താരം പറഞ്ഞു.
വടക്കും തെക്കും തമ്മിലുള്ള ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ആരെയും മൂലക്കിരുത്തുന്നത് നല്ലതിനല്ലെന്നും യാഷ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”കര്‍ണ്ണാടകയിലെ ജനങ്ങള്‍ ഒരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയില്‍ പെരുമാറിയപ്പോള്‍ ഞങ്ങളും ഇതേ പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല’
‘അവര്‍ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകള്‍ ബോളിവുഡിനെ പരിഹസിക്കാന്‍ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. കെജിഎഫ്: ചാപ്റ്റര്‍ 2 ആഗോള ബോക്സ് ഓഫീസില്‍ ഇത് 1000 കോടിയിലധികം നേടി. ലോകമെമ്പാടുമായി 10,000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. ഒരു കന്നഡ സിനിമയുടെ എക്കാലത്തെയും വലിയ റിലീസായിരുന്നു ഇത്.