അന്ന് അവര്‍ നമ്മളെ പരിഹസിക്കുമായിരുന്നു, പക്ഷേ ഇന്ന് കഥ മാറി, അതിന് കാരണക്കാരന്‍ രാജമൗലി: വലിയ മാറ്റത്തെ കുറിച്ച് യഷ്

ഒരു ദശാബ്ദത്തിലേറെ ബോളിവുഡായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രബലമായ ചലച്ചിത്ര വ്യവസായം, മാത്രമല്ല, ബോളിവുഡ് ചിത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യതയ്ക്ക് മുന്നില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായം കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകള്‍ പലതും ഉത്തരേന്ത്യയില്‍ പരിഹസിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കാലം മാറിമറിഞ്ഞിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് തുറുപ്പുചീട്ടായ ഈ മാറ്റത്തിന് പിന്നില്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ ജിഎഫ് ഫെയിം യാഷ്. എങ്ങനെ യാണ് അദ്ദേഹം ഇത്തരത്തിലൊരു നേട്ടം കരസ്ഥമാക്കിയതെന്നും നടന്‍ വിശദീകരിക്കുന്നുണ്ട്.

യഷിന്റെ വാക്കുകള്‍

10 വര്‍ഷം മുമ്പ് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ പരിഹാസത്തിന് പാത്രമാകുമായിരുന്നു അവര്‍ ‘യേ ക്യാ ആക്ഷന്‍ ഹേ, ഉദ്ദ് രഹാ ഹേ സബ്’ (ഇതെന്താണ്, എല്ലാം പറക്കുന്നു) എന്നൊക്കെയായിരുന്നു അവരുടെ പരിഹാസം. പക്ഷേ തുടര്‍ച്ചയായുള്ള കളിയാക്കലുകള്‍ തന്നെയാണ് നമ്മളെ വളരാന്‍ പ്രേരിപ്പിച്ചത്.
തുടക്കത്തില്‍ തങ്ങളുടെ സിനിമകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു, എന്നാല്‍ ഈ വിഭാഗത്തിലുള്ള സിനിമയുമായുള്ള സ്ഥിരമായുണ്ടായ അടുപ്പം ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു.

ആളുകള്‍ പതിയെ ഡബ്ബ് ചെയ്ത സിനിമകള്‍ ് പരിചയപ്പെടാന്‍ തുടങ്ങി. അത് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതിന് പൂര്‍ണ്ണമായ കടപ്പാട് എസ് എസ് രാജമൗലി സാറിനോടാണ്. പാറ പൊട്ടിക്കേണ്ടി വന്നാല്‍ നിരന്തര പരിശ്രമം ആവശ്യമാണ്. ബാഹുബലിയാണ് നമ്മള്‍ക്ക് ആ പ്രേരണ നല്‍കിയത്.് കെജിഎഫും ശ്രദ്ധിക്കപ്പെട്ടു. ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നിലവില്‍ യാഷിന്റെ KGF ചാപ്റ്റര്‍ 2 ആണ് 2022-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ, 434.62 കോടി ഇന്ത്യന്‍ നെറ്റ് കളക്ഷന്‍. 277 കോടി ഇന്ത്യ നെറ്റുമായി എസ്എസ് രാജമൗലിയുടെ RRR അതിന് ് പിന്നിലാണ്.