കോവിഡ് പ്രതിസന്ധിയിലായ കന്നഡ സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചിരിക്കുകയാണ് കെജിഎഫ് താരം യഷ്.
കന്നഡ സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെയും 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഇത് പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യഷ് ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം കെജിഎഫ്2 ഈ വര്‍ഷം ജൂലൈ 16നാണ് റിലീസ് ചെയ്യുന്നത്. കോവിഡ് കാരണം നിലവില്‍ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും രണ്ട് മാസത്തിനുള്ളില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ മേഖല.