അവസരം തരാം, പക്ഷേ ഞാൻ കിടക്ക പങ്കിടേണ്ടി വരും എന്നാണ് ആ സംവിധായകൻ അമ്മയോട് പറഞ്ഞത്: യാഷിക ആനന്ദ്

ഇരുട്ട് അറയിൽ മുരുട്ട് കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. ബിഗ് ബോസ് തമിഴ് സീസൺ 2 ലും യാഷിക മത്സരാർത്ഥിയായി എത്തിയിരുന്നു.

ഇപ്പോഴിതാ പ്രമുഖ തമിഴ് സംവിധായനിൽ നിന്നും നേരിട്ട കാസ്റ്റിങ് കൗച്ച്‌ അനുഭവം വെളിപ്പെടുത്തിയിരിക്കുയയാണ് താരം യാഷിക ആനന്ദ്. ഓഡിഷന് പോയ തനിക്ക് അവിടെ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്ന് യാഷിക പറയുന്നു. പിന്നീട് അയാളിൽ നിന്നും ശല്യം ഉണ്ടാവാത്തതുകൊണ്ട് മാത്രമാണ് അയാളുടെ പേര് വെളിപ്പെടുത്താത്തത് എന്നാണ് യാഷിക പറയുന്നത്.

“ആ പ്രമുഖ സംവിധായകന്‍ എന്നെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം എന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് എന്നോട് വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അമ്മയോട് സംസാരിച്ചു. അവസരം തരാം പക്ഷെ ഞാന്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകന്‍ അമ്മയോട് പറഞ്ഞത്.

എന്നാല്‍ അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആ സംഭവത്തോടെ നേരിടേണ്ടി വന്ന മനോവിഷമത്തില്‍ നിന്നും മോചിതയായതിനാലും പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതും കൊണ്ടാണ് ഞാൻ അയാളുടെ പേര് വെളിപ്പെടുത്താത്തത്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യാഷിക പറഞ്ഞത്.

Latest Stories

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ