ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ പബ്ലിക്കായി കരയാന്‍ പറ്റില്ല, പക്ഷെ... : സ്വാസിക

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. ഇപ്പോഴിതാ സങ്കടം തോന്നുന്ന സന്ദര്‍ഭങ്ങളെ താന്‍ കൈകാര്യം ചെയ്യുന്ന രസകരമായ രീതിയെ കുറിച്ച് നടി പറയുകയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ മനസ്സ് തുറന്നത്.

മുറിയുടെ വാതിലടച്ചിരുന്ന് കരയുന്ന ശീലമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു രണ്ടുമൂന്ന് വര്‍ഷത്തിനിടെയാണ് അത് കുറഞ്ഞുവന്നതെന്നാണ് അവർ മറുപടി നൽകിയത്. ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ പബ്ലിക്കായി കരയാന്‍ പറ്റില്ല, പക്ഷെ റൂമിലിരുന്ന് കരഞ്ഞ് തീര്‍ക്കുമ്പോള്‍ ഒരാശ്വാസം വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ കരിയറിന്റെ തുടക്ക സമയത്ത് ഓഡീഷന് പോയി അവസരം കിട്ടാതെ വരുമ്പോഴെക്കെ പൂജാമുറിയില്‍ കയറി കതകടച്ചിരുന്ന് കരയുമായിരുന്നുവെന്നും അവർ പറഞ്ഞു. ശിവനാണ് ഇഷ്ട ദെെവം അതുകൊണ്ട് ശിവനോടാണ് പരാതി പറയുന്നത്. ”പരമശിവന്‍, നിങ്ങള്‍ എന്തിന് എന്നോടിങ്ങനെ ചെയ്തു. എന്റെ ജീവിതം… ഞാനിത്ര കഷ്ടപ്പെട്ടില്ലേ, എത്ര നാളായി പ്രാര്‍ത്ഥിക്കുന്നു, ഇനി ഞാന്‍ വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല,’ എന്നൊക്കെ പറഞ്ഞ് ഭയങ്കര കരച്ചിലായിരിക്കും.

തന്റെ അമ്മക്കും ഇതേ സ്വഭാവമുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞാലൊക്കെ, ‘ഇതിനാണോ ഞാന്‍ ശനിവൃതം നോറ്റത്. കണ്ടില്ലേ തോറ്റ് വന്നിരിക്കുന്നത്, ഇതിനാണോ ഞാന്‍ ഇത്രയും നാള്‍ പ്രദോഷവൃതം എടുത്തത്,’ എന്ന് ഒക്കെ പറയുമായിരുന്നെന്നും സ്വാസിക കൂട്ടിച്ചേർത്തു.

Latest Stories

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു