മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാർവതി സജീവമായിരുന്നു. 2025-ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രം ‘ബാംഗളൂർ ഡെയ്സി’ലൂടെയാണ് പിന്നീട് കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ പാർവതിക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം ‘എന്ന് നിന്റെ മൊയ്ദീൻ’ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്.
ഇപ്പോഴിതാ പുതു തലമുറയിലെ നായകന്മാരെപ്പറ്റി സംസാരിക്കുകയാണ് പാർവതി. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി അരുദ്ധതി റോയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു പാർവതി. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളിൽ പലരും മൗനത്തിലാണ് എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്നാണ് പാർവതി പറയുന്നത്. നിലവിൽ മലയാള സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങളിൽ യുവ നടൻമാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് അരുദ്ധതി റോയ് ചോദിച്ചു. ഇതിന് മറുപടി നൽകുകയായിരുന്നു പാർവതി. പുതുതലമുറയിലെ നടൻമാർ പഴയ തലമുറയിലേത് പോലെയല്ലെന്നും കുറച്ച് കൂടെ മോശമാണെന്നുമാണ് പാർവതി പറയുന്നത്. പഴയ തലമുറ പാട്രിയാർക്കിയിൽ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നുവെന്നും താരം പറയുന്നു.
പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവർക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇൻഡ്‌സ്ട്രട്രിയിൽ ചില ആളുകൾക്ക് നീരസവുമുണ്ട്. കാരണം മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഇത്തരം മൂവ്മെൻ്റുകൾ നടക്കുമ്പോഴും വലിയ ബഡ്‌ജറ്റിൽ പുരുഷാകാശ ആക്ടിവിസമെന്ന് പറഞ്ഞ് സിനിമകൾ ഉണ്ടാക്കുന്നുണ്ട്. ആൽഫ മെയിലും സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുമൊക്കെയുള്ള പഴയകാലം തിരിച്ച് കൊണ്ട് വരുമെന്നാണ് അവർ പറയുന്നതെന്നും പാർവതി കുറ്റപ്പെടുത്തി.