'മോഹൻലാൽ ചിത്രം 'ഓളവും തീരവും' കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി...'; മനോരഥങ്ങളെ കുറിച്ച് സീ 5 സിഇഒ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. എംടിയുടെ ഒൻപത് ചെറുകഥകളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ഇപ്പോഴിതാ മനോരഥങ്ങൾ ആന്തോളജി ഏറ്റെടുക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സീ 5 സിഇഒ പുനീത് ഗോയങ്ക. പ്രിയദർശൻ- മോഹൻലാൽ ചിത്രം ഓളവും തീരവും കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നാണ് പുനീത് പറയുന്നത്. കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ എം.ടി സാറിന്റെ കഥകളല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്കില്ലെന്നും പുനീത് വ്യക്തമാക്കി.

“മലയാളികള്‍ക്ക് സീ5ന്റെ വക ഇത്തവണ നേരത്തെയാണ് ഓണസമ്മാനം. മലയാളത്തിന്റെ സ്വന്തം എം.ടിയുടെ ഒമ്പത് കഥകള്‍ ചേര്‍ന്ന മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിന്റെ രൂപത്തിലാണ് ആ സമ്മാനം. ഈ സീരീസിന്റെ റൈറ്റ്‌സ് ഞങ്ങള്‍ വാങ്ങുന്നതിന് മുമ്പ് പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ഓളവും തീരവും ഞങ്ങള്‍ കണ്ടിരുന്നു. മോഹന്‍ലാല്‍ സാറാണ് അതിലെ നായക കഥാപാത്രം ചെയ്തത്. അത്ഭുതപ്പെട്ടുപോയി.

അതാത് നാടുകളിലെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ലോകത്തിന് മുന്നിലേക്ക് അവതരിപ്പിക്കുക എന്നതാണ് സീ5ന്റെ ലക്ഷ്യം. അത്തരത്തില്‍ കേരളത്തിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ കാണിക്കാന്‍ എം.ടി സാറിന്റെ കഥകളല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്കില്ല. അതുകൊണ്ടാണ് മനോരഥങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്തത്.” എന്നാണ് ഇന്നലെ നടന്ന ട്രെയ്ലർ ലോഞ്ചിൽ പുനീത് ഗോയങ്ക പറഞ്ഞത്.

അതേസമയം മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷത്തിലെത്തുന്നത്

എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.

എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്.ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി