ദംഗലും, ജവാനും, പഠാനുമൊന്നുമല്ല ഇന്ത്യയിൽ ഇപ്പോഴും നമ്പർ വൺ ബാഹുബലി; രണ്ടും മൂന്നും സ്ഥാനത്തും തെന്നിന്ത്യൻ ചിത്രങ്ങൾ

കളക്ഷൻ റെക്കോർഡുകളിൽ ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങൾ പലതാണ്. അടുത്തിടെ എത്തിയ ഷാരൂഖ് ഖാൻ ചിത്രം ജവാൻ ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയിലധികം നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനിലും ഒന്നാമതാണ് ജവാൻ. പല ചിത്രങ്ങളേയും കടത്തിവെട്ടിയാണ് ജവാൻ ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാൽ ഇപ്പോഴും ഇന്ത്യയിൽ കളക്ഷനിൽ നമ്പർ വൺ ആയി നിൽക്കുന്നത് തെന്നിന്ത്യൻ ചിത്രങ്ങളാണ്. ഒന്നാം സ്ഥാനം മാത്രമല്ല  ബോക്സോഫീസിലെ കളക്ഷൻ റെക്കോർഡുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലും   തെന്നിന്ത്യൻ ചിത്രങ്ങളാണ്.  പ്രഭാസിനെ നായകനാക്കി എസ്എസ് രാജ മൗലി സംവ്ധാനം ചെയ്ത ബാഹുബലിയാണ്. ബാഹുബലി 2 1,429 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയത്. കെജിഎഫ് രണ്ട് 1008 കോടി രൂപ നേടി‌ രണ്ടാം സ്ഥാനത്ത് എത്തി.

മൂന്നാം സ്ഥാനത്തും തെന്നിന്ത്യയാണ്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ 944 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. നാലാം സ്ഥാനത്ത് മാത്രമാണ് ജവാൻ. ലഭ്യമാകുന്ന കണക്കുകള്‍ പരിഗണിക്കുമ്പോള്‍ 718.59 കോടി രൂപ മാത്രമാണ് ജവാന് ഇന്ത്യയില്‍ നിന്ന് നേടാനായത്. ഷാരൂഖിന്റെ പഠാൻ 654.28 കോടിയുമായി അഞ്ചാം സ്ഥാനത്താണ്.

ആറാം സ്ഥാനത്ത് ഗദര്‍ രണ്ടാണ്. ഏഴാം സ്ഥാനത്തെത്തിയ ആമിര്‍ ഖാന്റെ ദംഗല്‍ 2000 കോടി രൂപ നേടി ആഗോളതലത്തില്‍ ചരിത്രം സൃഷ്‍ടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് 538.03 കോടിയാണ് നേടിയത്. രാജമൗലിയുടെ ഹിറ്റായ ബാഹുബലി രണ്ടാം ഭാഗം, എട്ടാം സ്ഥാനത്തും രജനികാന്തിന്റെ 2.0 ഒമ്പതാം സ്ഥാനത്തും അവതാര്‍: ദ വേ ഓഫ് വാട്ടര്‍ പത്താം സ്ഥാനത്തുമാണ്

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ