എന്റെ ‘ജയിലര്‍’ കണ്ടവർക്ക് കാശ് തിരിച്ചു കൊടുക്കാൻ തയ്യാറാണ്': ധ്യാന്‍ ശ്രീനിവാസന്‍

ഈയിടെ ഏറെ ചർച്ചയായ ഒന്നാണ് രജനികാന്ത് ചിത്രം ജയിലറും മലയാള ചിത്രം ജയിലറും. പേരിലെ സാമ്യത്തിന്റെ പേരിൽ ഇരുചിത്രങ്ങളും വലിയ രീതിയിൽ ചർച്ചാവിഷയമാവുകയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഒടുവിൽ തമിഴ് ജയിലറിനൊപ്പം തീയറ്ററിൽ എത്താനിരുന്ന ചിത്രം റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോഴിതാ തന്റെ ജയിലർ കണ്ടവർക്ക് കാശ് തിരിച്ച കൊടുക്കാമെന്ന് ധ്യാൻ ശ്രീനിവാസൻ.

‘നദികളില്‍ സുന്ദരി യമുന’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്. ധ്യാനിന്റെ സിനിമയാണെന്ന് കരുതി ജയിലർ കാണാൻ പോയ കുറേ കുടുംബങ്ങളുണ്ട് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴാണ് ‘അത് ഞാനറിഞ്ഞില്ല. അവരുടെ കാശ് തിരിച്ച് കൊടുക്കാൻ ഞാൻ തയ്യാറാണ്’ എന്ന് ധ്യാൻ തമാശ രൂപേണ പറഞ്ഞത്.

അതുകൂടാതെ തന്റെ അഭിമുഖങ്ങൾ കണ്ട ആരും സിനിമ കാണാൻ പോകരുത് എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. സിനിമ പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിന് ശേഷം മാത്രമേ സിനിമയ്ക്ക് പോകാവൂ എന്നാണ് ധ്യാൻ പറയുന്നത്. തനിക്ക് വലിയൊരു നടനായി പേരെടുക്കണം എന്ന ആഗ്രഹം ഇല്ലെന്നും ധ്യാൻ പറഞ്ഞു.

‘രണ്ട് വര്‍ഷത്തിനിടെ ചെയ്ത സിനിമകളില്‍ താൻ ഏറ്റവും കൂടുതല്‍ വ്യക്തിപരമായി പുഷ് ചെയ്തത് ഉടല്‍ എന്ന സിനിമയാണ് എന്നും ധ്യാൻ പറയുന്നു. ആ സിനിമയ്ക്ക് ഒരു ക്വാളിറ്റിയുണ്ടെന്ന് ഉറപ്പുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ പുഷ് ചെയ്യാന്‍ പോകുന്ന സിനിമയായിരിക്കും ‘നദികളില്‍ സുന്ദരി യമുന’ എന്ന് താരം പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു