ജ്യൂസ് കടയിൽ നിന്നും എത്തിയത് ഹിറ്റ് മേക്കറിലേക്ക്; വിജയ രഹസ്യം നിശ്ചയദാര്‍ഢ്യം മാത്രം; ‘ആര്‍ഡിഎക്സ്’ സംവിധായകനെക്കുറിച്ച് പറഞ്ഞ് ബേസിൽ

ഇത്തവണ തീയേറ്ററുകലിലെത്തിയ ഓണ ചിത്രങ്ങളിൽ മികച്ച കളക്ഷനുണ്ടാക്കിയ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ന്‍ നി​ഗം, ആന്‍റണി വര്‍​ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.

ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം കാര്യമായ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഹിദായത്തെ പറ്റി സംവിധായൻ ബേസിൽ ജോസഫ് പറഞ്ഞവാക്കുകളാണ് ചർച്ചയാകുന്നത്.

ഒരു ജ്യൂസ് കടയിൽ ജോലി ചെയ്തിരുന്ന നഹാസിനോട് സ്വന്തം കഴിവ് ബോധ്യപ്പെടുത്താൻ ഒരു ഷോർച്ച് ഫിലിം ചെയ്യാൻ താൻ പറഞ്ഞതായി ബേസിൽ പറയുന്നു. എന്‍റെ ഉപദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അദ്ദേഹം അവിടെനിന്ന് പോയി. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമുമായി കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുവന്നു.

ഷോര്‍ട്ട് ഫിലിമിനേക്കാള്‍ ഉപരി എന്നെ ആകര്‍ഷിച്ചത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ്. അപ്പോഴാണ് ഗോദയിലെ അസിസ്റ്റന്‍റ് ഡയറക്ടറായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

പടം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ​ഗംഭീരം എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ ചെറുപ്പക്കാരുടെ പ്രതികരണം.അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവരത് പറഞ്ഞത്. നഹാസ് ആണ് ഇതിന്‍റെ സംവിധായകന്‍, ഒരിക്കല്‍ അദ്ദേഹം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു, അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു.ബേസിൽ കുറിച്ചു.

ബേസിലിന്റെ കുറിപ്പ്;

ബേസില്‍ ജോസഫിന്‍റെ കുറിപ്പ്

“2016 ല്‍ എന്‍റെ രണ്ടാം ചിത്രമായ ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഞങ്ങളുടെ ഡയറക്ഷന്‍ ടീമിന്‍റെ ഭാഗമാവാനുള്ള ആഗ്രഹം അറിയിച്ച് ഈ ചെറുപ്പക്കാരന്‍ എന്നെ സമീപിക്കുന്നത്. ഒരു ചലച്ചിത്രകാരന്‍ ആവാനുള്ള തന്‍റെ തീവ്രാഭിലാഷത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം സാമ്പത്തികവും വ്യക്തിപരവുമായുള്ള ജീവിതപ്രയാസങ്ങളെക്കുറിച്ചും അയാള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി എന്ന ചെറിയ പട്ടണത്തില്‍ നിന്നും അയാള്‍ കൊച്ചിയില്‍ എത്തിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ചെലവിനുള്ള പണം കണ്ടെത്താനായി ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍ അന്ന്.

സ്വന്തം കഴിവ് ബോധ്യപ്പെടുത്താനായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്‍റെ ഉപദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അദ്ദേഹം അവിടെനിന്ന് പോയി. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമുമായി കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുവന്നു. ജ്യൂസ് ഷോപ്പിലെ ജോലിയില്‍ നിന്ന് മിച്ചം പിടിച്ച തുകയും ഒപ്പം സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അദ്ദേഹം അതിനുള്ള ബജറ്റ് കണ്ടെത്തിയത്. ആ ഷോര്‍ട്ട് ഫിലിമിനേക്കാള്‍ ഉപരി എന്നെ ആകര്‍ഷിച്ചത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ്. അപ്പോഴാണ് ഗോദയിലെ അസിസ്റ്റന്‍റ് ഡയറക്ടറായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുന്നത്.

വര്‍ഷങ്ങള്‍ കടന്നുപോയി, സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടിയ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ അദ്ദേഹം ചെയ്തു. പിന്നീട് ആദ്യ ചിത്രം ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും ചിത്രം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീടാണ് അദ്ദേഹം ആര്‍ഡിഎക്സിനുവേണ്ടി സോഫിയ പോളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന്‍റെ ഷൂട്ടിംഗ് സമയത്തും അദ്ദേഹത്തിന്‍റെ പ്രതിസന്ധികള്‍ തുടര്‍ന്നു, അനുകൂലമല്ലാത്ത കാരണങ്ങളാല്‍ ചിത്രം തലക്കെട്ടുകള്‍ സൃഷ്ടിച്ചു. നിര്‍മ്മാതാവിനും അഭിനേതാക്കള്‍ക്കും മറ്റ് അണിയറക്കാര്‍ക്കും നന്ദി. അവരുടെ പിന്തുണയോടെ അവസാനം അദ്ദേഹം ഷൂട്ട് പൂര്‍ത്തീകരിച്ചു. റിലീസിന് തലേന്നും അദ്ദേഹം എന്നെ വിളിച്ചു, വലിയ അളവില്‍ പരിഭ്രമത്തോടെ.

ഇന്ന് അദ്ദേഹത്തിന്‍റെ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. നഹാസ് ഹിദായത്ത് എന്ന പേര് കാണുമ്പോള്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കൈയടിക്കുന്നു. ഇന്ന് ആര്‍ഡിഎക്സ് കാണാന്‍ ഞാന്‍ തിയറ്ററില്‍ പോയപ്പോള്‍ ചിത്രം കാണാനെത്തിയ കുറച്ച് ചെറുപ്പക്കാരെ കണ്ടു. പടം എങ്ങനെയുണ്ടെന്ന എന്‍റെ ചോദ്യത്തിന് ​ഗംഭീരം എന്നായിരുന്നു അവരുടെ പ്രതികരണം. അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവരത് പറഞ്ഞത്. നഹാസ് ആണ് ഇതിന്‍റെ സംവിധായകന്‍, ഒരിക്കല്‍ അദ്ദേഹം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു, അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു.

പ്രിയ നഹാസ്, ആശംസകള്‍. ഈ വിജയവും മുന്നോട്ടുള്ള നിരവധി വിജയങ്ങളും നീ അര്‍ഹിക്കുന്നു. ഒരു ​ഗംഭീര കരിയറിന്‍റെ തുടക്കമാവട്ടെ ഇത്, നിന്‍റെ സിനിമ പോലെ തന്നെ.”

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?