ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

തന്റെ ഓരോ ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും പാന്‍ ഇന്ത്യ ലെവലില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് പ്രിയ താരം മമ്മൂട്ടി. ഇത്തവണ മമ്മൂട്ടി സിനിമ പ്രേമികളെയും ആരാധകരെയും തന്റെ പുതിയ ചിത്രത്തിന്റെ പുറത്തുവന്ന ടീസറിലൂടെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്.

ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് സോഷ്യല്‍ മീഡിയയില്‍ ആവേശത്തിരയിളക്കുകയാണ്. ഗൗതം മേനോന്‍ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണെങ്കിലും മലയാളി കൂടിയായ സംവിധായകന്റെ ആദ്യ മലയാള ചിത്രമാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്.

ദര്‍ബുക ശിവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ദേവ് ലെന്‍സ് ക്രാങ്ക് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലെവലിന്‍ ആന്റണി നിര്‍വഹിക്കും. ഗോകുല്‍ സുരേഷും മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, ലെന, വിജയ്ബാബു, വിജി വെങ്കിടേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

മമ്മൂട്ടിയും ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന ഒരു രംഗമാണ് ടീസറിലൂടെ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി ഫൈറ്റിനെ കുറിച്ച് വിവരിക്കുന്ന രംഗം ഇതോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറുകയാണ്.

Latest Stories

ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യുന്ന സ്ത്രീകളോ, എന്‍ഡോസള്‍ഫാനേക്കാള്‍ വിഷം വിളമ്പുകയാണ് സീരിയലുകള്‍: ശ്രീകുമാരന്‍ തമ്പി

ജി സുധാകരൻ മഹാനായ നേതാവ്; നിലപാട് തിരുത്തി ആലപ്പുഴ ജില്ല സെക്രട്ടറി

BGT 2024: വാഷിംഗ്‌ടൺ സുന്ദർ മോശമായത് കൊണ്ടല്ല, ഞങ്ങൾക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കാനുള്ള ഒരു പദ്ധതിയുണ്ട്"; ഫീൽഡിംഗ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

അടിച്ചാല്‍ തിരിച്ചടിക്കണം; പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്ന് എംഎം മണി

'സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?'; ബേസിലിന്റെ കൈ കൊടുക്കല്‍ ട്രോള്‍ അവസാനിച്ചിട്ടില്ല

എന്റെ ചെറുക്കന്റെ കാര്യം വന്നപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ, എന്തൊരു ഇരട്ടത്താപ്പ് ആണ് മിസ്റ്റർ; അമ്പയറിനോട് കയർത്ത് വിരാട് കോഹ്‌ലി

മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ജയന്തി വധക്കേസില്‍ പ്രതി കുട്ടികൃഷ്ണന് വധശിക്ഷ

ഗംഗാനദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി, പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ

പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ? മമതാ ബാനര്‍ജിയുമായി തിരക്കിട്ട ചര്‍ച്ചകള്‍

പൗരന്മാര്‍ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ടിന് പണമടയ്ക്കുകയോ ചെയ്യരുത്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം