'അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ'

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തിയതെന്ന് ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയായ അനു ചന്ദ്ര അവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അന്തരിച്ച സംവിധായകന്‍ ഐവി ശശിക്ക് ആദരവായിട്ടാണ് അവളുടെ രാവുകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത്. ഇക്കിളിപടങ്ങളിലെ സീനുകള്‍ വരുമ്പോള്‍ തിയേറ്ററുകളില്‍ ഉണ്ടാകുന്ന കൈയടിയും ബഹളവുമായിരുന്നു അവളുടെ രാവുകള്‍ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായതെന്ന് അനു ഓര്‍ത്തെടുക്കുന്നു.

അനുവിന്റെ കുറിപ്പ് ഇങ്ങനെ

ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ, എ സര്‍ട്ടിഫിക്കറ്റിന്റെ അശ്ലീലതയില്‍ ഒതുക്കി കൊണ്ടാണ് ഐ വി ശശി സംവിധാനം ചെയ്ത “അവളുടെ രാവുകള്‍” ശളളസ യുടെ ഭാഗമായി തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ ഇന്നലെ നടന്ന പ്രദര്ശനത്തെ പ്രേക്ഷകര്‍ വരവേറ്റത്.പരിഹാസം നിറഞ്ഞ കൂട്ടച്ചിരികളും, കമന്റുകളും ഇടയിലെ കൈയടികളും അതുവരെ ആരും പറയാത്ത ഒരു സ്ത്രീ പക്ഷ സിനിമയുടെ, പാര്‍ശ്വവല്‍ക്കാരിക്കപെട്ടവരുടെ ശബ്ദത്തിന്റെ ഗൗരവമായ വായനയെ അപമാനപ്പെടുത്തുകയായിരുന്നു.മറ്റു ഇതര ഭാഷാ ചിത്രങ്ങളെ ഗൗരവമായി കാണുന്ന മലയാളികളെ “മലയാള സിനിമയുടെ സമവാക്യങ്ങളെ തിരുത്തിയെഴുതിയ ഒരു സംവിധായകനെ നിങ്ങള്‍ ഇങ്ങനെ അപമാനിക്കരുതായിരുന്നു”.

https://www.facebook.com/permalink.php?story_fbid=1977184262603683&id=100009363840082

അനുവിന്റെ ഈ കുറിപ്പിന് പിന്നാലെ കൈയടിയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഹരി എന്നൊരാള്‍ അനുവിന്റെ കുറിപ്പിനോട് യോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

https://www.facebook.com/photo.php?fbid=1189490161183511&set=a.342144115918124.1073741830.100003676145752&type=3&theater

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ