അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

ഒരുകാലത്ത് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ഇന്നത്തെ ചിന്താവിഷയം. അന്ന് പ്രേക്ഷകര്‍ ഒരു ഗുണപാഠം പോലെ തിയറ്ററില്‍ നിന്നും കണ്ടിറങ്ങിയ സിനിമ എന്നുവേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.

വിവാഹമോചനം നടത്താന്‍ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയില്‍ മോഹന്‍ലാലും മീര ജാസ്മിനും ഇന്നസെന്റും എത്തുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ ഒത്തുതീര്‍പ്പാക്കി വിടുകയാണ്. എന്നാല്‍, ഈ സിനിമ ഇന്ന് കാണുമ്പോള്‍ വലിയൊരു വിരോധാഭാസം തോന്നാം. വിവാഹമോചനം ചെയ്യാന്‍ പാടില്ലാത്ത എന്തോ വലിയ പാപമാണെന്ന് തോന്നിക്കും വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

അതുമായി ബന്ധപ്പെട്ട് ദേവിക എന്ന സിനിമാ പ്രേമി എഴുതിയ കുറിപ്പ് ഇങ്ങനെയാണ്…
‘സിനിമ : ‘ഇന്നത്തെ ചിന്താവിഷയം’
ടോക്‌സിക് റിലേഷന്‍ഷിപ്പുകളില്‍ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തും , പെങ്ങടെ കല്യാണം മുടക്കല്‍ ഭീഷണി സൃഷ്ടിച്ചും , സെക്ഷ്വല്‍ ജലസി ഉണ്ടാക്കിയും , ടോര്‍ച്ചര്‍ ചെയ്തും അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ.”

ഈ കുറിപ്പ് വായിച്ച ധാരാളം പേര്‍ കുറിപ്പിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. അതോടൊപ്പം രസകരമായ മറ്റനവധി കമെന്റുകളും ഉണ്ട്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ