കേരളത്തില്‍ നേട്ടം കൊയ്തത് തമിഴ് സിനിമകള്‍; നേട്ടം 200 കോടിക്ക് മുകളില്‍! കണക്കുകള്‍ പുറത്ത്

പുത്തന്‍ പ്രതീക്ഷകളോടെയാണ് പുതുവത്സര പിറവി. നിരവധി സിനിമകളുടെ അപ്‌ഡേറ്റുകളാണ് പുതുവത്സരത്തില്‍ എത്തിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടക്കണക്കുകളുടെ വര്‍ഷമായിരുന്നു. 700 കോടിയോളം രൂപയാണ് മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം. എന്നാല്‍ അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ തകര്‍ത്തോടുകയും ചെയ്തു.

കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയത് കോളിവുഡ് സിനിമകളാണ്. തമിഴ് സിനിമാ മേഖല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു 2023. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങളുടെ കളക്ഷന്‍ മാത്രം നോക്കിയാല്‍ 167 കോടി രൂപ വരും.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആണ്. 60 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്. രജനികാന്ത് ‘ജയിലര്‍’ 57.75 കോടിയാണ് നേടിയത്. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗമാണ് കേരളത്തില്‍ നിന്നും കൂടുതല്‍ കളക്ട് ചെയ്ത സിനിമ 18 കോടിയാണ് ചിത്രം കളക്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ചിത്രം ‘വാരിസ്’ 13.4 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. അജിത്ത് ചിത്രം ‘തുനിവ്’ 4.9 കോടിയാണ് നേടിയത്. മഞ്ജു വാര്യരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴകത്ത് വളരെ പെട്ടെന്ന് 100 കോടി കളക്ട് ചെയ്ത ‘മാര്‍ക്ക് ആന്റണി’ 4.1 കോടി രൂപയാണ് കേരളത്തില്‍ നേടിയത്.

‘ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്’ 3.65 കോടി രൂപയാണ് കേരളത്തില്‍ നേടിയത്. ഫഹദ് ഫാസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച ‘മാമന്നന്‍’ 2.5 കോടി രൂപയാണ് നേടിയത്. ‘മാവീരന്‍’ 1.8 കോടി രൂപയും ധനുഷിന്റെ ‘വാത്തി’ 0.8 കോടി രൂപയുമാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

അതേസമയം, ഈ വര്‍ഷം ആദ്യം ‘ആട്ടം’, ‘രാസ്ത’, ‘മാംഗോമുറി’ എന്നീ സിനിമകള്‍ മലയാളത്തില്‍ നിന്നും ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 5ന് ആണ് ഈ സിനിമകള്‍ തിയേറ്ററില്‍ എത്തുന്നത്. ‘മലൈകോട്ടൈ വാലിബന്‍’, ‘ബറോസ്’, ‘ആടുജീവിതം’, ‘ഭ്രഹ്‌മയുഗം’, ‘കത്തനാര്‍: ദ വൈല്‍ഡ് സോസര്‍’, ‘അജയന്റെ രണ്ടാം മോഷണം’ എന്നീ സിനിമകളാണ് മലയാളത്തില്‍ എത്താനൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകള്‍.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു