ആരാണ് ആ കൊലയാളി, ഉണ്ണി മുകുന്ദനോ? ട്വല്‍ത് മാനിന്റെ സസ്‌പെന്‍സ് ഉണര്‍ത്തുന്ന പുതിയ വീഡിയോ

മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം ‘ട്വല്‍ത്ത് മാന്‍’ മെയ് 20ന് റീലീസ് ചെയ്യുകയാണ്. സിനിമയുടെ പുതിയ പ്രൊമോഷണല്‍ വീഡിയോ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം തോക്കില്‍ ഉണ്ട നിറക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

‘ദൃശ്യം 2’ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന മാത്യു, പ്രിയങ്ക നായര്‍ അവതരിപ്പിക്കുന്ന ആനി, ഉണ്ണിമുകുന്ദന്റെ സക്കറിയ എന്ന കഥാപാത്രം, ഡോക്ടര്‍ നയനയായി ശിവദയും എത്തും. കൂടാതെ അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

Read more