കഴിഞ്ഞ മാസം പുറത്തിറങ്ങിയ 15 മലയാള സിനിമകളിൽ 14ലും നഷ്ടമെന്ന് കണക്കുകൾ. മാർച്ചിൽ റിലീസായ മലയാള സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഇതിലാണ് റിലീസായ 15 സിനിമകളിൽ 14ലും പരാജയമാണെന്ന് പറയുന്നത്.
റിലീസായ സിനിമകളിൽ എമ്പുരാൻ മാത്രമാണ് ലാഭം ഉണ്ടാക്കിയിരിക്കുന്നത്. 175കോടിയിലധികം രൂപയാണ് എമ്പുരാന്റെ മുതൽമുടക്ക്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 250 കോടി കളക്ഷൻ നേടി മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാൻ മാറിയിരുന്നു. ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് 24.6 കോടി കേരളത്തിൽ നിന്ന് തിയറ്റർ ഷെയർ ഇനത്തിൽ ചിത്രം നേടിയിട്ടുണ്ടെന്നാണ് ലിസ്റ്റിൽ പറയുന്നത്.
ഔസേപ്പിന്റെ ഒസ്യത്ത് 45 ലക്ഷം രൂപ, 2.6കോടി മുടക്കിയ പരിവാർ എന്ന ചിത്രം 26 ലക്ഷം. മറുവശം, പ്രളയശേഷം ഒരു ജലകന്യക, ആരണ്യം, കാടകം, ലീച്ച്, വെയ്റ്റിംഗ് ലിസ്റ്റ്, എന്നീ ചിത്രങ്ങൾക്കാണ് ലീസുകളിൽ ഏറ്റവും കുറവ് കളക്ഷൻ ലഭിച്ചിരിക്കുന്നത്. അഭിലാഷം, വടക്കൻ, പരിവാർ, ഔസേപ്പിൻറെ ഒസ്യത്ത് ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററിൽ തുടരുന്നുണ്ട്.
ഈ വർഷം മൂന്നാം തവണയാണ് സിനിമകളുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തു വിടുന്നത്. ജനുവരിയിൽ പുറത്തിറങ്ങിയ 28 സിനിമകളുടെ ബജറ്റും കേരളത്തിൽ നിന്ന് ഇവ നേടിയ ഷെയറും നേരത്തെ പുറത്തു വിട്ടിരുന്നു. ജനുവരിയിൽ ഉണ്ടായ നഷ്ടം 110 കോടിയായിരുന്നു.