സുപ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റിയത് എന്തിന്? സെന്‍സര്‍ ബോര്‍ഡിന് എതിരെ രാമസിംഹന്‍ കോടതിയില്‍

‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയിലെ സുപ്രധാന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയതിനെതിരെ നിയമ പോരാട്ടവുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സിനിമയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. നിയമ വിരുദ്ധമായാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള രേഖകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.

ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചിരുന്നു. മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല.

ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം എന്നും രാമസിംഹന്‍ പറഞ്ഞിരുന്നു.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചിരുന്നു.

സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ഷഹീദ് വാരിയംകുന്നന്‍’ എന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ‘ദി ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നുമായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങളെ കുറിച്ച് വിവരങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം