പത്തൊമ്പതാം നൂറ്റാണ്ട്, ടെക്‌നിക്കലി എല്ലാ മേഖലയും പെര്‍ഫെക്ട് ആയ സിനിമ: സംവിധായകന്‍ സജിന്‍ ബാബു

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് സംവിധായകന്‍ സജിന്‍ ബാബു. സാങ്കേതികപരമായി മികവ് പുലര്‍ത്തുന്ന ചിത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. നടന്‍ സിജു വില്‍സണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി തുടങ്ങിയവരെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

‘ടെക്‌നിക്കലി എല്ലാ മേഖലയും പെര്‍ഫെക്ട് ആയി വര്‍ക്ക് ചെയ്തിരിക്കുന്ന സിനിമായാണ് ഇന്ന് റിലീസായ പത്തൊമ്പതാം നൂറ്റാണ്ട്. ആക്ഷന്‍ രംഗങ്ങള്‍ എല്ലാം മികച്ചതായിരുന്നു. അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ഗംഭീമായിരിക്കുന്നു.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സിജു വില്‍സണ്‍ എന്ന നടന്‍ ചെയ്തിരിക്കുന്ന എഫര്‍ട്ടും ഹാര്‍ഡ് വര്‍ക്കും ഫിസിക്കല്‍ ഫിറ്റ്‌നസുമൊക്ക സ്‌ക്രീനില്‍ കാണാന്‍ കഴിയും. അതിനദ്ദേഹം ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടു’, സജിന്‍ ബാബു പറഞ്ഞു.

ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പിരിയോഡിക് ഡ്രാമയെന്നും അഭിപ്രായമുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കരായി എത്തി സിജു വിസണ്‍സണിന്റെ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

ഓണത്തിന്റെ അവധി വന്നതിനാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കുള്ള ഡബ്ബിംഗ് കോപ്പികള്‍ മുഴുവന്‍ സെന്‍സര്‍ ചെയ്ത് ലഭിച്ചില്ല. ഓണാവധി കഴിഞ്ഞ് സെന്‍സര്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റു ഭാഷകളില്‍ പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് സാധ്യമാകൂ.

Latest Stories

ഒന്നാം ക്ലാസിൽ ചേർക്കാൻ ആറ് വയസ് നിർബന്ധമാക്കും; പ്രവേശന പരീക്ഷയും ക്യാപ്പിറ്റേഷൻ ഫീസും ശിക്ഷാർഹമായ കുറ്റങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി

IPL 2025: ബുംറയും ഷമിയും അല്ല, എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളർ അവൻ; നേരിടുമ്പോൾ പേടി: അമ്പാട്ടി റായിഡു

'ഹിന്ദു വിരുദ്ധ സിനിമ.. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരെ?'; പൃഥ്വിരാജിന് എതിരെ വര്‍ഗീയവാദികള്‍, കമന്റ് ബോക്‌സ് നിറഞ്ഞ് വിദ്വേഷ പ്രചാരണം

ഒന്നിനും തെളിവില്ല!, ഹൈക്കോടതിക്കുള്ളിലും വെളിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും മാപ്പ് പറഞ്ഞ് ബിജെപി നേതാവ്; ഏഴ് വര്‍ഷം ഗോപാലകൃഷ്ണനെ വിടാതെ പിടികൂടി പികെ ശ്രീമതി; നിയമ പേരാട്ടത്തില്‍ വിജയം

തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ഹിന്ദിയിലും റിലീസുകളുമായി റീജിയണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍

ഉക്രൈൻ യുദ്ധത്തിന് ശേഷം ഉലഞ്ഞു നിൽക്കുന്ന ഉഭയകക്ഷി ബന്ധം പുനഃക്രമീകരിക്കണം; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

235 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 500 നീളമുള്ള ഫിഷറി ബെര്‍ത്ത്; വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതി

മൊത്തത്തില്‍ കൈവിട്ടു, റിലീസിന് പിന്നാലെ 'എമ്പുരാന്‍' വ്യാജപതിപ്പ് പുറത്ത്; പ്രചരിക്കുന്നത് ടെലഗ്രാമിലും പൈറസി സൈറ്റുകളിലും

ലീഗ് കോട്ടയില്‍ നിന്ന് വരുന്നത് നാലാം തവണ; കുറച്ച് ഉശിര് കൂടുമെന്ന് എഎന്‍ ഷംസീറിന് കെടി ജലീലിന്റെ മറുപടി

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ടിട്ട് യുവാവ് കുടുങ്ങി; മൂത്രം പോലും ഒഴിക്കാനാവാതെ രണ്ടു ദിവസം; ആശുപത്രിക്കാരും കൈവിട്ടു; ഒടുവില്‍ കേരള ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുമാറ്റി