സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ 20 മണിക്കൂര്‍ റെയ്ഡ്

ബോളിവുഡ് നടന്‍ സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ബുധനാഴ്ച്ചയാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ താരത്തിന്റെ മുംബൈയിലെയും ലക്നൗവിലെയും ഓഫീസുകളില്‍ റെയിഡ് നടന്നത്. മണിക്കൂറുകളോളം നടന്ന റെയിഡില്‍ നിന്ന് എന്താണ് കണ്ടെത്തിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുംബൈയിലെ ഓഫീസുകള്‍ക്ക് പുറമെ യുപിയിലെ ഓഫീസുകളിലും ആദായനികുതിയുടെ റെയിഡ് നടന്നു. മുംബൈയിലെയും യുപിയിലെയും ഓരേ ഓപ്പറേഷന്‍ ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. സോനു സൂദിന്റെ കമ്പനിയും ലക്നൗവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഡീലിനെ തുടര്‍ന്നാണ് യുപിയിലെ ഓഫീസുകളില്‍ പരിശോധന നടന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടുത്തിടെയാണ് സോനു സൂദിനെ സര്‍ക്കാരിന്റെ ‘ദേശ് കെ മെന്റേഴ്സ്’ എന്ന പദ്ധതിയുടെ ബ്രാന്റ് അമ്പാസിഡറായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് സോനു സൂദിന്റെ ഓഫീസുകളില്‍ റെയിഡ് നടന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങായ വ്യക്തിയാണ് സോനു സൂദ്. മഹാമാരിയുടെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി പേര്‍ക്കാണ് സോനു സൂദ് സഹായം എത്തിച്ചത്. അതിനാല്‍ തന്നെ ദിവസേന ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്റെ വസതിക്ക് മുമ്പില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പറയാനും സോനു സൂദിനെ കാണാനും തടിച്ചു കൂടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ